കേരളത്തില്‍ തേങ്ങയുത്പാദനത്തോത് കുറഞ്ഞു
രാജ്മുണ്ഡ്രി: കേരളത്തില്‍ തേങ്ങയുത്പാദനത്തില്‍ മൊത്തത്തില്‍ വര്‍ധനവുണ്ടായെങ്കിലും ഓരോ ഹെക്ടറില്‍ നിന്നുമുള്ള ഉല്പാദനത്തിന്റെതോതില്‍ കുറവുണ്ടായി. 1998-99ല്‍ ഒരു ഹെക്ടറില്‍ നിന്നും ശരാശരി 5,817 തേങ്ങ ലഭിക്കുമായിരുന്നു. എന്നാല്‍ 1999-2000ലെ കണക്കനുസരിച്ച് ഒരു ഹെക്ടറിന് ശരാശരി 5,747 തേങ്ങയേ ലഭിക്കുന്നുള്ളൂ.
ഇന്ത്യയിലെ മൊത്തം കണക്കെടുക്കുമ്പോള്‍ തേങ്ങ ഉത്പാദനം ഗണ്യമായ കുറഞ്ഞിരിക്കുകയാണ്. അതേ സമയം തെങ്ങ് കൃഷിനടത്തുന്ന ഭൂമിയുടെ അളവില്‍ വര്‍ധനവും രേഖപ്പെടുത്തി.
കോക്കനറ്റ് ബോര്‍ഡ് പ്രസിദ്ധപ്പെടുത്തുന്ന ഇന്ത്യന്‍ കോക്കനട്ട് ജേണലിന്റെ പുതിയ ലക്കത്തിലാണ് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തെ തേങ്ങയുത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് വെളിപ്പെടുത്തിയത്. 1999-2000 വര്‍ഷത്തില്‍ ഇന്ത്യയില്‍ ആകെ 1225.16 കോടി തേങ്ങയാണ് ഉത്പാദിപ്പിച്ചത്. അതേ സമയം 1998-99 വര്‍ഷത്തിലെ ഉത്പാദനം 1253.59 കോടിയായിരുന്നു. ഒരു ഹെക്ടറിന് 7,145 എന്നതായിരുന്നു 1998-99 വര്‍ഷത്തിലെ ശരാശരിയെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 6,982 ആയി കുറഞ്ഞു.
ഒറീസയിലും തമിഴ്നാട്ടിലുമാണ് തേങ്ങുയത്പാദനം ഗണ്യമായി കുറഞ്ഞത്. ഒറീസയില്‍ ഉത്പാദനത്തില്‍ വന്‍കുറവുണ്ടായി. സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കമാണ് ഉത്പാദനം കുറയാന്‍ കാരണമായത്.
കേരളം, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ തേങ്ങയുത്പാദനത്തില്‍ നേരിയ വര്‍ധനവുണ്ടായി. ആന്ധ്രാപ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത്. ആന്ധ്രയില്‍ തേങ്ങയുല്പാദനത്തില്‍ ആകെ 35.37 കോടിയുടെ വര്‍ധനവുണ്ടായി. ഇവിടെ 1998-99ല്‍ 69.81 കോടിയായിരുന്ന തേങ്ങയുടെ ഉല്പാദനം 105.18 കോടിയായി വര്‍ധിച്ചു. മഹാരാഷ്ട്രയാണ് ഹെക്ടര്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഒരു ഹെക്ടറില്‍ നിന്ന് ശരാശരി 15,013 തേങ്ങയാണ് മഹാരാഷ്ട്ര ഉത്പാദിപ്പിച്ചത്.












Click it and Unblock the Notifications