കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി കുറഞ്ഞത് 10, 000 ഏക്കര്‍ ഭൂമി കണ്ടെത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി മന്ത്രിസഭാ തലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഒരു സ്ഥിരം സമിതിയും രൂപീകരിക്കും. സപ്തംബര്‍ ആറ് വ്യാഴാഴ്ച സി. കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചതാണ് ഇക്കാര്യം.

ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമി ആദിവാസികള്‍ അല്ലാത്തവര്‍ക്ക് കൈമാറ്റം ചെയ്യുന്നത് തടയാന്‍ വേണ്ട നടപടികളും സ്വീകരിക്കും. സപ്തംബര്‍ 11ന് നടക്കുന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ ഭൂമി എങ്ങനെ കണ്ടെത്തണമെന്നതിനെ കുറിച്ച് തീരുമാനമാകും. ആദിവാസികളുടെ രോഗപ്രതിരോധത്തിന് വേണ്ട നടപടികളാണ് യോഗത്തിലെ മറ്റൊരു അജണ്ട.

മുഖ്യമന്ത്രി, കൃഷിമന്ത്രി, റവന്യു മന്ത്രി, വനം മന്ത്രി, ഗ്രാമവികസന മന്ത്രി, പട്ടികജാതി പട്ടികവര്‍ഗ മന്ത്രി, ധനമന്ത്രി, വ്യവസായ മന്ത്രി എന്നിവരാണ് ആദിവാസി ക്ഷേമത്തിനായുള്ള സമിതിയിലുള്ള മന്ത്രിസഭാംഗങ്ങള്‍. ചീഫ് സെക്രട്ടറി അധ്യക്ഷനും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായുള്ള മറ്റൊരു സമിതി ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

വനഭൂമിയിലെ തടിയേതര വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശം ആദിവാസികള്‍ക്ക് നല്‍കും. വനമേഖലയില്‍ നടക്കുന്ന ജോലികളില്‍ 90 ശതമാനവും ആദിവാസികള്‍ക്ക് നല്‍കാനുള്ള തീരുമാനവും ഉടന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ആദിവാസി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോയ വാന്‍ കൊള്ളയടിച്ച കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് ആദിവാസി യുവാക്കളെ മോചിപ്പിക്കാനും കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനമായി. ആദിവാസികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യറേഷന്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടും. ആദിവാസി മേഖലയിലെ ആശുപത്രികളിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും തീരുമാനമായി.

ആദിവാസി ക്ഷേമത്തിനായി വിതരണം ചെയ്യുന്ന തുക ഇനിമുതല്‍പട്ടികവര്‍ഗ വികസനവകുപ്പ് വഴിയായിരിക്കും. ഇതുവരെ ത്രിതല പഞ്ചായത്തുകള്‍ വഴിയായിരുന്നു ഈ തുക വിനിയോഗിച്ചിരുന്നത്. ചടയമംഗലം ആദിവാസി ഹോസ്റലില്‍ ഒരു ആണ്‍കുട്ടി മരിക്കാനിടയായതിനെ പറ്റിയുള്ള അന്വേഷണം സിബിഐക്ക് വിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഹോസ്റലുകളും കോളനികളും ചുറ്റിപ്പറ്റിയുള്ള പീഢനക്കേസുകളില്‍ ഉടന്‍ നടപടിയെടുക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കും.

കേന്ദ്ര സര്‍ക്കാരിന്റെ അന്നപൂര്‍ണ്ണ പദ്ധതി പ്രകാരം തൊഴില്‍ ചെയ്യാനാവാത്ത അംഗങ്ങളുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് പ്രതിമാസം 10 കിലോ അരി വീതം വിതരണം ചെയ്യുമെന്നും ആന്റണി അറിയിച്ചു. സമരസമിതി നേതാക്കള്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ തൃപ്തരായാണ് മടങ്ങിയതെന്ന് ആന്റണി വ്യക്തമാക്കി. വൈകുന്നേരത്തോടെ സമരം പിന്‍വലിക്കുമെന്ന പ്രഖ്യാപനമുണ്ടാവുമെന്നും ആന്റണി അറിയിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ജാനുവും സമരം തീര്‍ന്നേക്കുമെന്ന സൂചനയാണ് നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X