Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹിളാമാര്‍ച്ച്; നേതാക്കള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: മേയര്‍ ചന്ദ്രയുടെ നേരെ നടന്ന കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ആക്രമണം.

പൊലീസിന്റെ ലാത്തിയടിയിലും ഉന്തിലും തള്ളിലും പെട്ട് എംപിയും എംഎല്‍എയുമടക്കമുള്ള വനിതകള്‍ക്ക് പരിക്കേറ്റു. എ. കെ. പ്രേമജം എംപി, എംഎല്‍എമാരായ പി. കെ. ശ്രീമതി ടീച്ചര്‍, ഗിരിജാ സുരേന്ദ്രന്‍, അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഭാനുമതി, വെങ്ങാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്രലേഖ, രാധാരാഘവന്‍, ശൈലജ, ഷൈല എന്നിവരെ പരിക്കേറ്റ നിലയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സപ്തംബര്‍ എട്ട് ശനിയാഴ്ചയാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫീസിന്റെ 100 വാര അകലെ വച്ച് വനിതാ പൊലീസിന്റെ അഭാവത്തില്‍ പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു. വനിതാ പൊലീസില്ലാതെ വനിതകളെ പൊലീസ് തടഞ്ഞത് പ്രവര്‍ത്തകരെ പ്രകോപിതരാക്കി. പൊലീസ് വലയം ഭേദിച്ച് ചിലര്‍ അകത്ത് കടന്നപ്പോഴാണ് പൊലീസ് ലാത്തിവീശാന്‍ തുടങ്ങിയത്.

വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നേതാക്കള്‍ കുത്തിയിരിപ്പ് നടത്തി. ഇവരെ ബലം പ്രയോഗിച്ച് മാറ്റുന്നതിനിടയിലുള്ള ഉന്തിലും തള്ളിലും നേതാക്കള്‍ക്ക് കൈയ്ക്കും മറ്റും പരിക്കേറ്റു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം സംസ്ഥാന സമിതിയംഗം കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയും മുന്‍ മന്ത്രി ടി. ശിവദാസമേനോനും പൊലീസിനോട് തട്ടിക്കയറി. സ്ഥിതി വഷളാകുമെന്ന് കണ്ട് ഡിഐജി ഹേമചന്ദ്രന്‍ എത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

പിന്നീട് വനിതാ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കമ്മീഷണര്‍ ആഫീസിലേക്ക് ജാഥയായി എത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. പിണറായി വിജയന്‍, ഇ. കെ. നായനാര്‍, വി. എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+