കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയതിന്റെ ഭാഗമായാണ് സംസ്ഥാനത്തെയും വിമാനത്താവളങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗരൂകരായത്. തിരുവനന്തപുരത്ത് വന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ഇത് കാരണം ക്ലിയറന്‍സ് സാധാരണ സമയത്തില്‍ നിന്നും ഒരു മണിക്കൂറെങ്കിലും കൂടുതല്‍ എടുക്കുന്നുണ്ട്. ലഗേജുകളുടെ പരിശോധനയും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. യാത്രക്കാരെ അയക്കാനും സ്വീകരിക്കാനും എത്തുന്നവരെയും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.