കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിണിമരണങ്ങള്‍ തടയേണ്ടത് സംസ്ഥാനം: കേന്ദ്രമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പട്ടിണി മരണങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട ചുമതല അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീനിവാസ് പ്രസാദ്.

അതാത് സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര അളവിലാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. യുക്തിപൂര്‍വം അവ വിതരണം ചെയ്യേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് സപ്തംബര്‍ 14 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം റെക്കോഡ് ഭക്ഷ്യധാന്യ ഉല്‍പ്പാദനമുണ്ടായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മതിയായ അളവില്‍ അരിയും ഗോതമ്പും വിതരണം ചെയ്തിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന അരിയും മറ്റും വകമാറ്റി വിതരണം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ ധാന്യങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കുന്നതില്‍ കേരളം വളരെ മെച്ചമാണെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ 100 ശതമാനവും റേഷന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവിലുള്ള എപിഎല്‍(എബോ പോവര്‍ട്ടി ലൈന്‍), ബിപിഎല്‍(ബിലോ പോവര്‍ട്ടി ലൈന്‍) സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രസാദ് വ്യക്തമാക്കി. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്തോട് യാതൊരു വിവേചനവും കാട്ടുന്നില്ല. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കാന്‍ വേണ്ട സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് നല്ലയിനം ആന്ധ്രാ അരി മാത്രമേ പൊതുവിതരണത്തിനായി നല്‍കു എന്ന് കേന്ദ്ര മന്ത്രി താനുമായി നടന്ന ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതായി ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഉത്സവകാലത്ത് കൂടുതല്‍ അരിയും പഞ്ചസാരയും വേണമെന്നും എഫ്സിഐ ഗോഡൗണുകളിലെ പഴക്കം ചെന്ന ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനം എടുക്കില്ലെന്നും കാര്‍ത്തികേയന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X