കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ചു

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗ മന്ത്രിസഭയുടെ വലിപ്പം കുറച്ചു. ശ്രീലങ്കയിലെ മാര്‍ക്സിസ്റ് പാര്‍ട്ടിയായ ജെവിപിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിതെന്ന് പറയുന്നു.

മന്ത്രിമാരുടെ എണ്ണം 44ല്‍ നിന്ന് 20 ആയാണ് വെട്ടിച്ചുരുക്കിയത്. സപ്തംബര്‍ 14 വെള്ളിയാഴ്ചയാണ് ചന്ദ്രിക ഈ തീരുമാനമെടുത്തത്. ശ്രീലങ്കയില്‍ ന്യൂനപക്ഷമായിത്തീര്‍ന്ന തന്റെ മന്ത്രിസഭയെ ഏതുവിധേനയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ജെവിപിയുടെ നിര്‍ദേശത്തിന് വഴങ്ങിയാണ് ചന്ദ്രിക ഈ തീരുമാനമെടുത്തത്.

തന്റെ വകുപ്പുകള്‍ ചന്ദ്രിക മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. ധനകാര്യം, പ്രതിരോധം, മാധ്യമം എന്നീ വകുപ്പുകളാണ് ചന്ദ്രിക കൈകാര്യം ചെയ്യുന്നത് . മാര്‍ക്സിസ്റ് പാര്‍ട്ടിയായ ജെവിപിയുമായി ചന്ദ്രിക ധാരണയുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ചന്ദ്രികാമന്ത്രിസഭയിലെ നാലുമന്ത്രിമാര്‍ കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ നിന്ന് വിട്ടുപോയി. ചന്ദ്രികയുടെ ജെവിപി സഖ്യത്തില്‍ അഭിപ്രായഭിന്നതയുള്ള വ്യവസായമന്ത്രി ജി.എല്‍. പെയ്രിസ് രാജിനല്കിയിട്ടുണ്ട്.

പാര്‍ലമെന്ററി കാര്യമന്ത്രി എസ്.ബി. ദിസ്സനായകെ, വിമാനത്താവളുടെ ചുമതലയുള്ള മന്ത്രി ജെയരാജ്, വനം-പരിസ്ഥിതി മന്ത്രി മഹീന്ദ്ര വിജെശേഖര എന്നിവരും സംയുക്തമായി രാജിനല്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X