കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍സിസി: സിബിഐ അന്വേഷണത്തോട് എതിര്‍പ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ (ആര്‍സിസി) മരുന്ന് പരീക്ഷണ വിവാദവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ ആരോപണം ഉന്നയിക്കുന്നവരും പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരും സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നു.

ആരോപണമുന്നയിക്കുന്നവരുടെ പ്രധാന ആവശ്യം ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായരെ മാറ്റി നിര്‍ത്തണം എന്നുള്ളതാണ്. പിന്നീട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിനായി കമ്മീഷനുകളെ വച്ചും നിഷ്പക്ഷരായ ഡോക്ടര്‍മാരുടെ പാനലിനെ ഉപയോഗിച്ചും അന്വേഷണമാവാം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സിബിഐ അന്വേഷണം നടത്തിയാല്‍ ആരോപണം ഉന്നയിക്കുന്നവരും പ്രത്യാരോപണം നടത്തുന്നവരും ഒരു പോലെ കുടുക്കിലാകും എന്നുള്ളതു കൊണ്ടാണ് ആരും സിബിഐ അന്വേഷണത്തെ പറ്റി മിണ്ടാത്തതെന്ന് പറയപ്പെടുന്നു. സംഭവത്തെ പറ്റി ആദ്യമായി പരാതി നല്‍കിയ ഡോ. വി. എന്‍. ഭട്ടതിരി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് പുറത്തുവരട്ടെ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ഏത് അന്വേഷണത്തെ നേരിടാനും തയാറാണെന്ന് ഡയറക്ടര്‍ കൃഷ്ണന്‍നായര്‍ പറയുമ്പോഴും സിബിഐ അന്വേഷണം ആര്‍സിസിയുടെ സല്‍പ്പേരിന് ദോഷമാകും എന്നാണ് കൃഷ്ണന്‍നായരുടെ നിലപാട്. ആര്‍സിസിക്ക് സമാനമായ സ്വഭാവത്തോടു കൂടിയ ഒരു സ്ഥാപനം കൊല്ലം ജില്ലയിലെ ചെറുപൊയ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ജനതാ ഹെല്‍ത്ത് ആന്‍ഡ് റേഡിയേഷന്‍ റിസര്‍ച്ച് സൊസൈറ്റി എന്ന പേരില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഈ സ്ഥാപനവുമായി ആര്‍സിസിക്കെതിരെ പരാതി ഉന്നയിച്ച ഡോ. വി. എന്‍. ഭട്ടതിരിക്ക് ബന്ധമുണ്ട്.

ഭട്ടതിരിയുടെ സുഹൃത്തുക്കളും ആര്‍സിസിയുമായി ബന്ധമുള്ളവരുമായ ഡോ. വിജയകുമാര്‍, ഡോ. സുജാതന്‍, ഡോ. വി. പി. ഗംഗാധരന്‍ എന്നിവരും ഈ സൊസൈറ്റിയില്‍ അംഗങ്ങളാണ്. ആര്‍സിസിയെ തകര്‍ത്ത് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടതെല്ലാം ചെയ്യുക എന്ന ലക്ഷ്യവും ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് മറുപക്ഷം ആരോപിക്കുന്നു. എന്നാല്‍ നിരോധിക്കപ്പെട്ട മരുന്ന് അനുമതിയില്ലാതെ രോഗികളില്‍ പരീക്ഷിച്ചു എന്നത് ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ളതിനാല്‍ സിബിഐ അന്വേഷണത്തെ കുറിച്ച് കൃഷ്ണന്‍നായര്‍ പക്ഷവും മൗനം പാലിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X