കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 19 ശതമാനം ഹൃദ്രോഗികള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 19 ശതമാനം പേര്‍ക്കും ഹൃദ്രോഗം ഉള്ളതായി ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സപ്തംബര്‍ 30 ഞായറാഴ്ച ലോക ഹൃദയ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം സംഘടിപ്പിച്ച ചടങ്ങിലാണ് വിദഗ്ധ പഠനത്തില്‍ വെളിവായ കണക്കുകള്‍ പുറത്തുവിട്ടത്. കേരളത്തിലെ നഗരപ്രദേശങ്ങളിലാണ് 12 ശതമാനം ഹൃദ്രോഗികളുള്ളത്. ഗ്രാമങ്ങളില്‍ ഇവര്‍ ഏഴ് ശതമാനമാണുള്ളത്.

കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 1971ല്‍ സംസ്ഥാനത്തെ മൊത്തം ഹൃദ്രോഗികളുടെ എണ്ണം ഒന്നു മുതല്‍ രണ്ട് ശതമാനം വരെയായിരുന്നു. മാറിയ ജീവിത ശൈലിയും ഭക്ഷണശീലവുമാണ് ഹൃദ്രോഗികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കാന്‍ കാരണമായതെന്ന് ചടങ്ങില്‍ സംസാരിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.കൂടിവരുന്ന പുകവലിശീലം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയാണ് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ കൂടി വരുന്ന പുകവലി മൂലം ഹൃദ്രോഗം മൂലം മരണമടയുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സാമൂഹ്യസംഘടനകളുടെ സഹകരണത്തോടെ ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള പരിപാടികള്‍ ഊര്‍ജിതമാക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ. കരുണാകരന്‍ പറഞ്ഞു. ജീവിക്കാന്‍ ഒരു ഹൃദയം എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിനാചരണത്തിന്റെ മുദ്രാവാക്യം. സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിച്ചുവരുന്നതിനാല്‍ സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന് ദിനാചരണത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

ചടങ്ങില്‍ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങള്‍ക്ക് പ്രമുഖ ഡോക്ടര്‍മാര്‍ മറുപടി നല്‍കി. ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങളുടെ പ്രവര്‍ത്തന പ്രദര്‍ശനം, ചിത്രപ്രദര്‍ശനം തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X