കള്ള് കോര്‍പ്പറേഷന്‍ രൂപീകരണം പരിഗണനയില്‍
തിരുവനന്തപുരം: കള്ള് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോര്‍പ്പറേഷന്‍ രൂപീകരിക്കുന്ന കാര്യം യുഡിഎഫിന്റെ പരിഗണനയിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് അടുത്തുചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യും. അടിയന്തിര നടപടിയെന്ന നിലയില്‍ കള്ള്വ്യവസായ മേഖല എക്സൈസ് വകുപ്പിന് കൈമാറുന്നതും പരിഗണനയിലുണ്ട്. കള്ള് വ്യവസായ മേഖല എങ്ങനെ മുന്നോട്ടുകൊണ്ടുപോവണമെന്നതിനെ കുറിച്ച് അടുത്ത യുഡിഎഫ് യോഗത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവുമെന്ന് മുരളി പറഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യവില്പന കൈകാര്യം ചെയ്യുന്നതുപോലെ കള്ള്മേഖല നിയമപ്രകാരമുള്ള ഒരു സ്ഥാപനത്തിന്റെ കീഴില്‍ കൊണ്ടുവരികയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം.
കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടുമെന്നത് യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. അത് നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോവില്ല. -മുരളി വ്യക്തമാക്കി.












Click it and Unblock the Notifications