കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരങ്ങള്‍ ഹരിശ്രീ കുറിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിജയദശമി ദിനമായ ഒക്ടോബര്‍ 26 വെള്ളിയാഴ്ച ആയിരക്കണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിവിധ സരസ്വതീക്ഷേത്രങ്ങളിലും സാംസ്കാരികകേന്ദ്രങ്ങളിലേക്കും പുലരും മുതലേ കുട്ടികളടെ തിരക്കായിരുന്നു.

മഹാനവമി നാളായ ഒക്ടോബര്‍ 25വ്യാഴാഴ്ച പൂജയ്ക്കുവച്ച ആയുധങ്ങളും ഗ്രന്ഥങ്ങളും വെള്ളിയാഴ്ച രാവിലെ പൂജയ്ക്ക് ശേഷം പുറത്തെടുത്തു. പിന്നീടാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്ന്.

തിരൂരിലെ തുഞ്ചന്‍ പറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടത്തെ തുഞ്ചന്‍ കേന്ദ്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ് ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം, പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബി ക്ഷേത്രം എന്നിവിടങ്ങളില്‍ കുട്ടികളുമായി വരുന്ന രക്ഷിതാക്കളുടെ തിരക്കായിരുന്നു രാവിലെ മുതല്‍.

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ 4000 കുട്ടികള്‍ പങ്കെടുത്തു. എംടിജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍നായര്‍, എം.ലീലാവതി, ശത്രുഘ്നന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി സാംസ്കാരിക നായകര്‍ പങ്കാളികളായി. ഗുരുവായൂരിലെ സപ്താഹ ഹാളില്‍ നടന്ന വിദ്യാരംഭദിനചടങ്ങില്‍ 13 ഇല്ലങ്ങളിലെ കീഴ്ശാന്തിക്കാര്‍ കുട്ടികളുടെ നാവില്‍ ഹരിശ്രീ കുറിച്ചു.

ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ 6000 കുട്ടികള്‍ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. 25 ആചാര്യന്മാര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരമെഴുതി.

എറണാകുളം ജില്ലയിലെ പറവൂരിലുള്ള ദക്ഷിണമൂകാംബി സരസ്വതീക്ഷേത്രത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ വിദ്യാരംഭം കുറിക്കാനെത്തിയിരുന്നു. രാവിലെ 5.30ന് പൂജയെടുപ്പ് കഴിഞ്ഞയുടന്‍ ഇവിടെ വിദ്യാരംഭച്ചടങ്ങ് തുടങ്ങി.

ചോറ്റാനിക്കര ക്ഷത്രം 2000 കുട്ടികള്‍ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ രാവിലെ ഏഴിന് തുടങ്ങിയ വിദ്യാരംഭച്ചടങ്ങിന് മഹാകവി എം.പി. അപ്പന്‍ നേതൃത്വംനല്കി.

തൃശൂരിലെ തിരുവള്ളക്കാവ് ക്ഷേത്രത്തില്‍ 3000 കുട്ടികള്‍ വിദ്യാരംഭച്ചടങ്ങിനെത്തി. പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തില്‍ 64എഴുത്താശാന്‍മാര്‍ ആണ് കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചത്.

മലയാളമനോരമ ദിനപത്രം തിരുവനന്തപുരം യൂണിറ്റില്‍ നടത്തിയ വിദ്യാരംഭദിനച്ചടങ്ങില്‍ പ്രഫ. ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, വി. മധുസൂദനന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. കോട്ടയത്ത് നടന്ന ചടങ്ങില്‍ കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് എന്‍.പി. മുഹമ്മദടക്കം നിരവധി എഴുത്തുകാര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു. ഇക്കുറി ചില ക്രിസ്തീയ ദേവാലയങ്ങളിലും വിദ്യാരംഭം നടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X