പേര്യ മരം മുറി സി ബി ഐ അന്വേഷിക്കാന്‍ കോടതി ഉത്തരവ്
കൊച്ചി: വയനാട്ടിലെ പേര്യ വില്ലേജില്‍ നിന്ന് ഒരുകോടിയോളം വില വരുന്ന മരം അനധികൃതമായി മുറിച്ചതിനെ കുറിച്ച് സി ബി ഐ അന്വേഷിക്കാന് ഹൈകോടതി ഉത്തരവിട്ടു.
രാഷ്ട്രീയക്കാരും ഉദ്വോഗസ്ഥരും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം മതിയാവില്ലെന്നാണ് ഹൈകോടതിയുടെ സമീപനം. പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ചീഫ് ജസ്റിസ് ബി എന്‍ ശ്രീകൃഷ്ണയും ജസ്റിസ് എം രാമചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ ഉത്തരവിട്ടത്. മരം മുറിയെ കുറിച്ച് ജിജി തോംസന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉന്നതരുടെ പങ്കിനെകുറിച്ച് പറയുന്നുണ്ട്. സി ബി ഐക്ക് ജിജി തോംസന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാം.
വയനാട് ജില്ലാ കളക്ടറും മാനന്തവാടി സബ് കളക്ടറരും സ്ഥലത്തില്ലാതിരുന്ന സമയത്ത് സി പി അലി എന്ന കോണ്‍ട്രാക്ടര്‍ ആണ് മരംമുറി ആസൂത്രണം ചെയ്തതെന്ന് ജിജി തോംസന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അന്നത്തെ റവന്യൂ മന്ത്രി കെ ഇ ഇസ്മയില്‍ പൂഴ്തി വച്ചു. പരിസ്തിതി പ്രവര്‍ത്തകന്‍ ഈ റിപ്പോര്‍ട്ട് വായിക്കാനായി നല്‍കണമെന്ന് കോടതിയില്‍ ആവശ്യ പ്പെട്ടിട്ടും അന്നത്തെ ചീഫ് ജസ്റിസ് കെ കെ ഉഷ അത് അുവദിച്ചില്ല.












Click it and Unblock the Notifications