കള്ള് സഹകരണസംഘങ്ങള്‍ ഉടന്‍ പിരിച്ചുവിടും
തിരുവനന്തപുരം: കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ ഉടന്‍ പിരിച്ചുവിടുമെന്ന് എക്സൈസ്-ധനകാര്യമന്ത്രി കെ. ശങ്കരനാരായണന് അറിയിച്ചു.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ പറ്റി താമസിയാതെ തീരുമാനമുണ്ടാവും. ബദല്‍ സംവിധാനം സംബന്ധിച്ച ചര്‍ച്ചകള്‍ യുഡിഎഫില്‍ പുരോഗമിക്കുകയാണ്. വിദേശമദ്യവ്യാപാരം ബിവറേജസ് കോര്‍പ്പറേഷന്റെ കടകളിലൂടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. നവംബര്‍ 17 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അച്ചടക്കം പാലിച്ചതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സര്‍ക്കാരിന്റെ വരവില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ചെക്ക് പോസ്റുകളില്‍ ചെക്കിംഗ് കര്‍ശനമാക്കിയതുമൂലം മൂന്ന് കോടിയാണ് അധികവരുമാനമുണ്ടായത്.
സാമ്പത്തികനില നല്ല സ്ഥിതിയിലല്ലെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മെച്ചപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തു നിന്നും വ്യത്യസ്തമായി കഴിഞ്ഞ ആറ് മാസം ഒരു ദിവസം പോലും ട്രഷറി അടച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കൊപ്രാസംഭരണമേര്പ്പെടുത്താനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. കാപ്പി കര്‍ഷകര്‍ക്ക് നികുതിയിളവിലൂടെ സഹായം നല്‍കിയതായി മന്ത്രി പറഞ്ഞു.
പഞ്ചായത്തുകള്‍ക്കുള്ള വിഹിതത്തിന്റെ രണ്ടാം ഗഡു ഈയാഴ്ച നല്‍കും. കഴിഞ്ഞ ആറ് മാസക്കാലം 4650 പേരെ പിഎസ്സി വഴി നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കള്ള്ഷാപ്പ് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ടായിരുന്നു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള യുഡിഎഫിലെ ആശയക്കഴുപ്പം ഈ വാഗ്ദാനം നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തി. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച ഉപസമിതി ഈയിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications