200 മാവോയിസ്റുകളെ കൊന്നു : നേപ്പാള്‍ അടിയന്തരാവസ്ഥയിലേക്ക്
കാട്മണ്ഡു: സുരക്ഷാ സേന നേപ്പാളില്‍ 200 -ാളം മാവോയിസ്റ് തീവ്രവാദികളെ കൊന്നു.കനത്ത തീവ്രവാദ ആക്രമണം നടക്കുന്നതിനാല്‍ നേപ്പാളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ നേതൃത്വത്തിലുളള മന്ത്രിസഭ രാജാവ് ജ്ഞാനേന്ദ്രയോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
കാട്മണ്ഡുവിന് 280 കിലോമീറ്റര്‍ വടക്ക് കിഴക്കുള്ള സോലുകുംബു ജില്ലയിലാണ് തീവ്രവാദികളെ കൊന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 35-ാളം പേരെ മാവോയിസ്റ് തീവ്രവാദികള്‍ കൊന്നിരുന്നു.
സോലുകുംബു ജില്ലയിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ മാവോയിസ്റ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനിടയിലാണ് പട്ടാളക്കാരും പൊലീസും കനത്ത പ്രത്യാക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഇത്. പാപ്ലു വിമാനത്താവളത്തിനു നേരെയും തീവ്രവാദികള്‍ ആക്രമണം നടത്തി. ഒരു ബാങ്കില്‍ നിന്ന് തീവ്രവാദികള്‍ ഒന്നര കോടി രൂപയും സ്വര്‍ണ്ണവും കവര്‍ന്നു.
മാവോയിസ്റ് സംഘടനയുടെ പോളിറ്റ് ബ്യൂറൊ അംഗം രവീന്ദ്ര ശ്രേഷ്ഠയേയും ഭാര്യ ലക്ഷി ശ്രേഷ്ഠയേയും പൊലീസ് അറസ്റ് ചെയ്തു.തീവ്രവാദികള്‍ തിബത്തിന് സമീപമുള്ള സോലുഖുംബു ജില്ലയിലെ ഒരു കുന്ന് പിടിച്ചെടുത്തതായി വാര്‍ത്തയുണ്ട്.












Click it and Unblock the Notifications