കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസികമായി പീഡിപ്പിക്കലും ശിക്ഷാര്‍ഹം

  • By Staff
Google Oneindia Malayalam News

ദില്ലി : ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നതും കുറ്റകരമാണെന്ന് സുപ്രീം കോടതി. സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്നതും ക്രൂരതയുടെ(സ്ത്രീപീഡനത്തിന്റെ) നിര്‍വചനത്തില്‍ പെടും. ഇതനുസരിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സ്ത്രീപീഡനം എന്ന 498എ എന്ന വകുപ്പ്പ്രകാരം ഭര്‍ത്താവിനെ ശിക്ഷിക്കാം.

ഭാര്യയ്ക്ക് മനോവേദനയുണ്ടാക്കുന്ന ഏതുതരം പെരുമാറ്റവും ഭര്‍ത്താവിനെ ശിക്ഷാര്‍ഹനാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റിസുമാരായ ആര്‍.പി.സേഥിയും ബി.പി.സിംഗുമാണ് ചരിത്രപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.

ക്രൂരതയും അതിന്റെ നിര്‍വചനവും വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഉള്‍പ്പെടുന്നയാളുടെ സാമ്പത്തികവും സാമൂഹികവുമായ അന്തസിനനുസരിച്ച് ഇതു വ്യത്യാസപ്പെടും.

സ്ത്രീധന പ്രശ്നത്തില്‍ ഭാര്യയെ പീഡിപ്പിച്ച ്ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന ഒറീസാക്കാരന്‍ ഗണപഥ് പട്നായിക്കിന് എതിരായകേസ് പരിഗണിയ്ക്കവെയാണ് സുപ്രീം കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X