കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തീവ്രവാദത്തെ തുടച്ചുനീക്കും: വാജ്പേയി
ഹല്‍ദ്വാനി: പഞ്ചാബിലേതുപോലെ, കശ്മീരിലെ തീവ്രവാദത്തെയും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയി. ഫിബ്രവരി ഏഴ് വ്യാഴാഴ്ച ഉത്തരാഞ്ചലില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാകിസ്ഥാനില്‍ ജനാധിപത്യമില്ല. അവിടുത്തെ ഏകാധിപത്യസൈനിക ഭരണം മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്തുകയാണ്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നത്തെക്കുറിച്ച് മിണ്ടാന്‍ പാകിസ്ഥാന് അവകാശമില്ലെന്നും പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു.
കശ്മീരില്‍ ഏല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് നടക്കുമെന്നും അവിടുത്തെ ജനപ്രതിനിധികള്‍ ജനങ്ങളുടെ ആഗ്രഹങ്ങള്ക്കനുസരിച്ചുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.