കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പ് യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഐ വിഭാഗം തിരുവനന്തപുരത്ത് കെ. കരുണാകരന്റെ വീട്ടില്‍ യോഗം തുടങ്ങി.

ഡി സി സി അംഗങ്ങളെ നിശ്ചയിച്ചതില്‍ കരുണാകര വിഭാഗത്തിന് വേണ്ട പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്ന ആരോപണം യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരവും വിഷയമാവും. ജീവനക്കാരുടെ സമരത്തിന് കെ. കരുണാകരന്‍ സമ്പൂര്‍ണ്ണ പിന്‍തുണയാണ് നല്‍കുന്നത്. ഐ വിഭാഗം ഔദ്യോഗികമായി പിന്‍തുണ പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളു.

ഇതിനിടെ ഐ വിഭാഗം മന്ത്രിമാരോട് രാജിവയ്കാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടു എന്നും വാര്‍ത്ത പരന്നിട്ടുണ്ട്. കെ.വി. തോമസും, കടവൂര്‍ ശിവദാസനും അതിന് വിസമ്മതിച്ചു എന്നാണ് അഭ്യൂഹം. ഇത് സത്യമാണെങ്കില്‍ ഐ വിഭാഗം ഒരു പിളര്‍പ്പിലേയ്ക് നീങ്ങാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഐ വിഭാഗത്തിന്റെ പ്രതിനിധിയായി കെപിസിസി പ്രസിഡന്റായ കെ. മുരളീധരന്‍ ഐ വിഭാഗത്തിന് പൂര്‍ണ്ണമായും അനുകൂല നിലപാട് സ്വീകരിയ്കുന്നില്ലെന്നതാണ് കരുണാകരന്‍ ഉള്‍പ്പടെയുള്ളവരുടെ പരാതി.

മുരളീധരന്റെ ഈ നിലപാടില്‍ എ വിഭാഗത്തിനാണെങ്കില്‍ സംതൃപ്തിയും. കരുണാകരനും മകന്‍ മുരളിയും തമ്മില്‍ അസ്വാരസ്യം ഉണ്ടെന്ന് വേണം പ്രസ്താവനകള്‍ വിലയിരുത്തിയാല്‍ അനുമാനിയ്ക്കേണ്ടത്. എന്നാല്‍ ഇത് അച്ഛനും മകനും തമ്മിലുള്ള ഒരു ഒത്തുകളി മാത്രമാണെന്ന വാദവുമുണ്ട്.പക്ഷേ കഴിഞ്ഞദിവസങ്ങളില്‍ കരുണാകരന്‍ ആന്റണിയ്ക് എതിരെ അവസരം കിട്ടുമ്പോഴൊക്കെ ആഞ്ഞടിയ്ക്കുന്നുണ്ട്. എന്നാല്‍ മുരളിയാകട്ടെ ആന്റണിയ്ക്കെതിരെ ഒരുവാക്കുപോലും പറയാന്‍ തയ്യാറുമല്ല. ഇത് കരുണാകരന്‍ - മുരളി ബന്ധത്തില്‍ വിള്ളല്‍ വരുത്തിയിട്ടുണ്ടെന്ന് തന്നെയാണ് കരുതേണ്ടത്.

എന്തായാലും ചൊവാഴ്ച നടക്കുന്ന ഐ വിഭാഗം യോഗത്തില്‍ നിന്ന് ഈ അകല്‍ച്ച സംബന്ധിച്ച ചില സൂചനകളെങ്കിലും കിട്ടിയേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X