കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആന്റണിയ്ക്ക് ഭരിക്കാനറിയില്ല: അഴീക്കോട്
കൊച്ചി: മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് ഭരണത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും അറിയില്ലെന്ന് സുകുമാര്‍ അഴീക്കോട്.
ആന്റണിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച അഴീക്കോട് സര്‍ക്കാരിനെതിരായ വിമര്‍ശനമുയര്‍ത്തുന്ന കരുണാകരന്റെ നിലപാടിനെ ശരിവെക്കുകയും ചെയ്തു. ഒരു നല്ല ഭരണകര്‍ത്താവിന്റെ ക്ഷോഭമാണ് കരുണാകരന്‍ പ്രകടിപ്പിക്കുന്നതെന്നായിരുന്നു അഴീക്കോടിന്റെ വിലയിരുത്തല്‍.
അക്രമരഹിത കേരളത്തെ ലക്ഷ്യം വെക്കുന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അഴീക്കോട്.
പഠിച്ച പാഠങ്ങളില്‍ അറുപതു ശതമാനവും മറന്നുകഴിഞ്ഞ ആന്റണിയെയാണ് ഇപ്പോള്‍ കാണുന്നത്. കക്ഷിക്ക് ഉപരിയായിരിക്കണം ഒരു മുഖ്യമന്ത്രി. എന്നാല്‍ ആന്റണിയുടെ കക്ഷിയുടെ ഹീനമായ ഉപകരണമാണ്.
മന്ത്രിമാര്‍ സഹായികളുടെ എണ്ണം കുറയ്ക്കണമെന്നും അവര്‍ ത്യാഗത്തിന് സന്നദ്ധരാവണമെന്നും അഴീക്കോട് ആവശ്യപ്പെട്ടു.