Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറക്കിയ ഉത്തരവ് ലോകായുക്ത പിന്‍വലിച്ചു

തിരുവനന്തപുരം: ഒടുവില്‍ ലോകായുക്ത സര്‍ക്കാരിനോട് തോല്‍വി സമ്മതിച്ചു. അഴിമതിനിരോധനകാര്യങ്ങള്‍ അന്വേഷിക്കേണ്ട ലോകായുക്ത സര്‍ക്കാരിനെ ഉപദേശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത് സര്‍ക്കാരിന് ദഹിച്ചിരുന്നില്ല.

ലോകായുക്തയ്ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. അതിനു മുമ്പുതന്നെ ലോകായുക്ത പണിമുടക്കിനെ സംബന്ധിച്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവ് തൊണ്ട തൊടാതെ വിഴുങ്ങി.

പണിമുടക്കുന്ന ജീവനക്കാരുമായി ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ പണിമുടക്ക് പിന്‍വലിക്കണമെന്നായിരുന്നു ലോകായുക്ത കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ്. എന്നാല്‍ ഫിബ്രവരി 15ന് തങ്ങള്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് പിന്‍വലിക്കുന്നതായി ലോകായുക്തയുടെ മൂന്നംഗ പാനല്‍ ചൊവാഴ്ച അറിയിച്ചു.

ജസ്റിസുമാരായ പി.സി. ബാലകൃഷ്ണമേനോന്‍, പി.വി. രാമകൃഷ്ണന്‍, വി. ഭാസ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ സമിതിയാണ് ഉത്തരവ് പിന്‍വലിച്ചത്. ഈ ഉത്തരവ് സംബന്ധിച്ച നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കാര്യമില്ലെന്ന് തോന്നുന്നതിനാലാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്നും ജഡ്ജിമാര്‍ പറഞ്ഞു.

ലോകായുക്ത കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരോ പണിമുടക്കുന്ന സംഘടനകളോ തയ്യാറല്ലെന്ന് പത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതും ഉത്തരവ്പിന്‍വലിക്കാന്‍ കാരണമായി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ലോകായുക്തക്കെതിരെ ഹൈക്കോടതിയില്‍ പരാതിനല്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചതാണ് ലോകായുക്തയെ പേടിപ്പിച്ചതെന്ന് കരുതുന്നു. ലോകായുക്തയുടെ പരിധിയില്‍ വരുന്നില്ലെന്നതിനാല്‍ ലോകായുക്തയെ വിമര്‍ശിച്ചുകൊണ്ട് ജീവനക്കാരുടെ യൂണിയനുകളും ലോകായുക്തയെ വിമര്‍ശിച്ചിരുന്നു.

പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കി സ്വമേധയാ ആണ് ലോകായുക്ത പണിമുടക്ക് ചര്‍ച്ചയിലൂടെ ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് വിധിച്ചത്. എന്തായാലും ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതിലൂടെ ലോകായുക്ത അനാവശ്യമായി നാണംകെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+