കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് സെഞ്ച്വറി; ഇന്ത്യ ഇഴയുന്നു

  • By Staff
Google Oneindia Malayalam News

നാഗപ്പൂര്‍ : സച്ചിന്‍ തന്റെ 28-ാം ടെസ്റ് സെഞ്ച്വറി തികച്ചു. അതിനപ്പുറം സിംബാബ്വെയ്ക്കെതിരെയുളള ഒന്നാം ടെസ്റിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് ഓര്‍ക്കാനൊന്നുമില്ല. ഇഴഞ്ഞ് വലിഞ്ഞ് 90 ഓവറില്‍ നേടിയത് ആകെ 228 റണ്‍സ്. ആകെ സ്കോര്‍ 437. നഷ്ടപ്പെട്ടത് അഞ്ചു വിക്കറ്റും. 150 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ.്

ക്ഷമാപൂര്‍വമായ ഇന്നിംഗ്സായിരുന്നു സച്ചിന്റേത്. 187 പന്തുകളില്‍ നിന്നും 16 ബൗണ്ടറികളോടെയാണ് സച്ചിന്‍ തന്റെ 28-ാം ശതകം തികച്ചത്. ലോകത്ത് ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കളിക്കാരന്‍ എന്ന പദവി സുനില്‍ഗവാസ്കറിനാണ്- 34 സെഞ്ച്വറി. പക്ഷെ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഡൊണാള്‍ഡ് ബ്രാഡ്മാന്റെ സംഭാവന 29 സെഞ്ച്വറിയാണ്. ഇത് തകര്‍ക്കാന്‍ സച്ചിന് ഇനി രണ്ടു സെഞ്ച്വറികള്‍ കൂടി നേടിയാല്‍ മതി. കളി നിര്‍ത്തുമ്പോള്‍ 137 റണ്‍സുമായി സച്ചിനും 87 പന്തുകളില്‍ നിന്നും 22 റണ്‍സ് നേടിയ സഞ്ജയ് ബംഗാറുമാണ് ക്രീസില്‍

രാഹുല്‍ ദ്രാവിഡാണ് പുറത്തായ ആദ്യ താരം. 179 പന്തില്‍ നിന്നും 65 റണ്‍സാണ് വൈസ് ക്യാപ്റ്റന്റെ സംഭാവന. തലേന്നത്തെ സ്കോറിനൊപ്പം ഏഴു റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ 38 പന്തുകള്‍ കളിച്ച ദ്രാവിഡ് ഒടുവില്‍ സ്ട്രീക്കിന്റെ പന്തില്‍ പ്ലെയിഡ് ഓണ്‍ ആവുകയായിരുന്നു.

തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഗാംഗുലിയും എതിരാളികള്‍ എറിയുന്ന മോശം പന്തുകള്‍ കാത്തിരിക്കാനാണ് തീരുമാനിച്ചത്. 99 പന്തുകള്‍ കളിച്ച ഗാംഗുലി 38 റണ്‍സെടുത്തു. പിന്നീട് വന്ന ലക്ഷ്മണ്‍ 47 പന്തില്‍ 13 റണ്‍ നേടി മടങ്ങി.

സന്ദര്‍ശകര്‍ക്കു വേണ്ടി റെയ്മണ്ട് പ്രൈസാണ് ബൗളിംഗില്‍ തിളങ്ങിയത്. പ്രൈസ് നാലു വിക്കറ്റ് വീഴ്ത്തി. സ്ട്രീക്ക് ഒന്നും.

രണ്ടു ദിവസത്തെ കളിയവശേഷിക്കുമ്പോള്‍ ഇന്ത്യ വിജയമുറപ്പിച്ചിട്ടില്ല. അപ്രതീക്ഷിതമായി ലക്ഷ്യം കണ്ട ആദ്യ ദിനത്തിലെ ബൗളിംഗ് നേടിക്കൊടുത്ത മുന്‍കൈയാണ് ഇന്ത്യയ്ക്ക് ഇപ്പോഴുളളത്. രണ്ടാം ദിവസം ട്രാവിസ് ഫ്രണ്ടിനു മുന്നില്‍ വിയര്‍ത്ത ശ്രീനാഥും കൂട്ടരും രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്വെയെ പുറത്താക്കി വിജയമൊരുക്കുമോ? കണ്ടറിയണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X