കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി കെ ആര്‍ നാരായണന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി. ഫിബ്രവരി 28 നാണ് കേന്ദ്ര ബജറ്റ്.

രാഷ്ടത്തിന്റെ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാക്കാന്‍ വേണ്ട മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് നാരായണന്‍ പരഞ്ഞു. അവശ്യസാധന നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി കാര്‍ഷീക മേഘലയെ നൂലാമാലകളില്‍ നിന്ന് വിമുക്തമാക്കും. ഇതോടെ കാര്‍ഷീക ഉല്പന്നങ്ങള്‍ മറ്റുസംസ്ഥാനങ്ങളിലേയ്ക് കൊണ്ടുപോകാനുള്ള തടസ്സം നീങ്ങും. ഗ്രാമീണ വായ്പാസംഘങ്ങളെ ശക്തമാക്കാനും നടപടി സ്വീകരിയ്ക്കും.

ആഗോളവല്കരണത്തിന്റെ ദോഷഫലങ്ങളെ ചെറുക്കാനായി ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്താനുള്ള പദ്ധതിയ്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കും. വൈദ്യുതി ഉല്പാദനമേഘല ഊര്‍ജ്ജിതമാക്കാന്‍ പുതിയ ബില്‍ കൊണ്ടുവരും. പുതിയ ബില്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ വൈദ്യുതി നിയന്ത്രണ കമ്മിഷനുകള്‍ (ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍) ക്ക് രൂപം നല്‍കണം. പക്ഷേ ഇത് അതത് സംസ്ഥാനങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് മതിയാവും.

കപ്പല്‍ വ്യവസായ മേഘലയ്ക് ആഗോളാടിസ്ഥാനത്തില്‍ മത്സരിയ്കാനാവുന്ന തരത്തിലുള്ള മാറ്റങ്ങളും ഉദ്ദേശിയ്കുന്നുണ്ട്. പ്രതിരോധം, വിവരസാങ്കേതിക മേഘല, അയോദ്ധ്യ പ്രശ്നം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വിഷയമായി.

വരും ദിവസങ്ങളില്‍ ശവപ്പെട്ടി കുംഭകോണ പ്രശ്നം സഭയില്‍ ഉന്നയിയ്കാന്‍ പ്രതിപക്ഷം തീരുമാനമെടുത്തിരുന്നു. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബഹളത്തിന് സാദ്ധ്യതയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X