കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈലന്റ് വാലി ജൈവത്താഴ്വരയാക്കണം

  • By Staff
Google Oneindia Malayalam News

മലപ്പുറം : ഗോത്ര വര്‍ഗക്കാരുടെയും കൃഷിക്കാരുടെയും ജൈവ സമ്പത്ത് നിലനിര്‍ത്താന്‍ ദേശീയ ജീന്‍ ഫണ്ട് രൂപീകരിക്കണമെന്ന് പ്രൊഫ. എം. എസ്. സ്വാമിനാഥന്‍.

വംശനാശ ഭീഷണി നേരിടുന്ന പല ജീനുകളെയും സംരക്ഷിക്കുന്നതില്‍ വയനാട്ടിലെ ഗോത്ര ജനതയും തമിഴ് നാട്ടിലെ കോളി വംശവും ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള ഔഷധക്കമ്പനികള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും നമ്മുടെ ആയൂര്‍വേദ പാരമ്പര്യം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ഔഷധ മൂല്യമുളള സസ്യങ്ങളെ കടത്താനുളള ശ്രമങ്ങളെ ചെറുക്കണം. നമ്മുടെ അറിവ് ക്രോഡീകരിച്ച് സൂക്ഷിച്ചാല്‍ ഇത്തരം ഭീഷണികളെ ഒരു പരിധിവരെ ചെറുക്കാം.

പാര്‍ലമെന്റിന്റെ പരിഗണനയിലുളള ജൈവ വൈവിദ്ധ്യ നിയമം (ബയോ ഡൈവേഴ്സിറ്റി ആക്ട്) വരുന്നതോടെ സസ്യ സമ്പത്തിന്റെ ചൂഷണം തടയാന്‍ കഴിയുമെന്ന് പ്രൊഫ. സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയുടെ ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യയുടെ പാരമ്പര്യ ജ്ഞാനം : ആഗോള കാഴ്ചപ്പാടില്‍ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഈ രംഗത്ത് കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. കേരളത്തിന്റെ ആയൂര്‍വേദ ഭൂപടം സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ ജൈവസമ്പത്ത് തരം തിരിക്കാനുമായി പ്രാദേശിക സമൂഹങ്ങളുടെ പങ്കാളത്തത്തോടെ നടക്കുന്ന ശ്രമങ്ങള്‍ അനുകരിക്കപ്പെടേണ്ടതാണ്. സൈലന്റ് വാലി മുതല്‍ വയനാട് വരെയുളള അപൂര്‍വമായ സസ്യ സമ്പത്ത് ജൈവ താഴ്വര യായി പ്രഖ്യാപിക്കണമെന്നും പ്രൊഫ. സ്വാമിനാഥന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X