കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷികരംഗം: കേരളം രക്ഷപ്പെടുമോ?

  • By Staff
Google Oneindia Malayalam News

ദില്ലി: പാടെ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷികരംഗത്തിന് ഒരു കുതിപ്പ് നല്കാന്‍ യശ്വന്ത് സിന്‍ഹയുടെ ബജറ്റിന് കഴിയുമോ?

എന്തായാലും കാര്‍ഷികകേരളത്തിന് ഒട്ടേറെ ആശ്വാസങ്ങള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനം കാപ്പി, തേയില എന്നിവയുടെ കസ്റംസ് തീരുവ 100 ശതമാനം വര്‍ധിപ്പിച്ചതു തന്നെ.

റബര്‍,കുരുമുളക്, ഏലം, കരയാമ്പൂ കര്‍ഷകര്‍ക്കും ആശ്വാസത്തിന് വകയുണ്ട്. ഇവയുടെയെല്ലാം കസ്റംസ് തീരുവ 70 ശതമാനം കൂട്ടിയിട്ടുണ്ട്. ഇതോടെ ഈ മേഖലയില്‍ വിദേശത്തുനിന്നുള്ള ഭീഷണി കര്‍ഷകര്‍ക്ക് ഒരു പരിധിവരെ ഒഴിവായിക്കിട്ടും. ഇത് റബറിന്റെയും കാപ്പിയുടെയും തേയിലയുടെയും കുരുമുളകിന്റെയും ഏലത്തിന്റെയും വില ഉയരാന്‍ കാരണമായേയ്ക്കും.

കാര്‍ഷികരംഗത്ത് മൂന്നാംവിപ്ലവത്തിനാണ് താന്‍ തുടക്കമിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ഏതാനും നടപടികള്‍ പ്രഖ്യാപിച്ചത്. കാര്‍ഷികരംഗത്ത് ഹരിതവിപ്ലവത്തിനും ധവളവിപ്ലവത്തിനും ശേഷം ഉണ്ടാകാന്‍ പോകുന്ന ഏറ്റവും വലിയ ചലനം ഈ ബജറ്റ് കൊണ്ടുവരുമെന്നാണ് ധനമന്ത്രി സൂചിപ്പിച്ചത്.

ഇനി കാര്‍ഷികരംഗത്ത് സര്‍ക്കാരിനുള്ള നിയന്ത്രണങ്ങള്‍ നീക്കാനാണ് ധനമന്ത്രി ഈ ബജറ്റില്‍ പ്രധാനമായും ശ്രമിച്ചിരിക്കുന്നത്. കര്‍ഷകന് തന്നെ ഇനി കാര്‍ഷികോല്പന്നങ്ങള്‍ ഭക്ഷ്യസംസ്കരണവ്യവസായിയ്ക്കോ മറ്റോ നേരിട്ട് വില്ക്കാം. ഇതോടെ കര്‍ഷകന് ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍.

കാര്‍ഷികോല്പന്നങ്ങള്‍ കൂടുതല്‍ നാള്‍ കേടുകൂടാതെ തണുപ്പിച്ച് സൂക്ഷിക്കാനുള്ള സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കര്‍ഷകന് ഉദാരവായ്പകള്‍ അനുവദിക്കും. കര്‍ഷകര്‍ക്ക് വിവിധ ധനകാര്യസ്ഥാപനങ്ങള്‍ 75,000 കോടിയോളം വായ്പനല്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു.

കാര്‍ഷികവിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇതിന് മുന്‍കയ്യെടുക്കുക. പാലിന്റെയും പാലുല്പന്നങ്ങളുടെയും സംസ്കരണശേഷിയിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണവും നീക്കും. അതേ സമയം പാലിന്റെയും പാലില്‍ നിന്നുള്ള ഉല്പന്നങ്ങളുടെയും സുരക്ഷ, ഗുണനിലവാരം എന്നിവയിലുള്ള നിയന്ത്രണം തുടരും.

കാര്‍ഷികോല്പന്നകയറ്റുമതി പ്രോത്സാഹിപ്പിക്കും. ഈ രംഗത്തുള്ളസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയും. കാര്‍ഷികോല്പന്നങ്ങള്‍ക്ക് അവധിവ്യാപാരം ഏര്‍പ്പെടുത്തും.

പരിപ്പ് വര്‍ഗ്ഗങ്ങളുടെ കസ്റംസ് തീരുവ അഞ്ച് ശതമാനത്തില്‍നിന്ന് 10 ആയി കൂട്ടിയിട്ടുണ്ട്. ഇത് പരിപ്പുകളുടെ ഇറക്കുമതി കുറയ്കാന്‍ സഹായിച്ചേയ്ക്കും.

പക്ഷെ ബജറ്റിന്റെ ഗുണഫലം എത്രകണ്ട് കര്‍ഷകരിലേക്കെത്തുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X