കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാല്‍കോ ക്രൈം വാരിക 2.5 ലക്ഷം നല്കണം
കോഴിക്കോട്: ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാറിനെ മോശമായി ചിത്രീകരിച്ച് വാര്‍ത്തപ്രസിദ്ധീകരിച്ച പാല്‍കോ ക്രൈം 2.5 ലക്ഷം നഷ്ടപരിഹാരം നല്കണമെന്ന് കോടതി വിധിച്ചു. കോഴിക്കോട് സബ്കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്.
1999 ഡിസംബര്‍ ലക്കം പാല്‍കോ ക്രൈമിലാണ് ക്രൈം മാസികയുടെ ചീഫ് എഡിറ്റര്‍ നന്ദകുമാറിനെക്കുറിച്ച് വാര്‍ത്ത വന്നത്. നന്ദകുമാര്‍ ആളുകളുടെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന വ്യക്തിയാണെന്ന വാര്‍ത്തയാണ് പാല്‍കോ ക്രൈം പ്രസിദ്ധീകരിച്ചത്.
കേസ് ഫയല്‍ ചെയ്തതു മുതല്‍ ആറ് ശതമാനം പലിശയും കോടതി ചെലവുമടക്കം പാല്‍കോക്രൈം നടത്തിപ്പുകാരായ കണ്ണൂര്‍ രാജന്‍, തെക്കുംഭാഗം മോഹന്‍, ബിജു തോമസ് എന്നിവര്‍ നല്കണമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ തുല്ല്യമായ തുകയ്ക്കുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നും വിധിയില്‍ പറയുന്നു.