ടാഡാ ജഡ്ജിയ്ക്ക് വീണ്ടും വധഭീഷണി
മുംബൈ: മുംബൈയില്‍ 1993ല്‍ നടന്ന സ്ഫോടനപരമ്പരാകേസുകള്‍ കൈകാര്യം ചെയ്യുന്ന ടാഡാ ജഡ്ജി പ്രമോദ് കോഡിന് വീണ്ടും വധഭീഷണി. മാര്‍ച്ച് 25 തിങ്കളാഴ്ച ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം.
കുറ്റവാളികളോട് ദയകാട്ടണമെന്ന് ആജ്ഞാപിക്കുന്ന രണ്ടു കത്തുകളാണ് കഴിഞ്ഞ ദിവസം പ്രമോദ് കോഡിന് ലഭിച്ചത്. സ്ഫോടനപരമ്പരാകേസിന്റെ വിധി പറയുമ്പോള്‍ കുറ്റവാളികളോട് കരുണകാട്ടണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും കത്തില്‍ പറയുന്നു.
നേരത്തെയും അദ്ദേഹത്തിന് ഇത്തരം ഭീഷണിക്കത്തുകള്‍ കിട്ടിയിട്ടുണ്ട്. ജഡ്ജി ഹിന്ദുവായതിനാല്‍ ന്യൂനപക്ഷങ്ങള്‍ ചെയ്ത കുറ്റങ്ങളില്‍ വിധി പറയരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നു. ഏതോ അന്താരാഷ്ട്ര ഭീകരസംഘങ്ങള്‍ ജഡ്ജിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജഡ്ജിയ്ക്കെതിരെ വധഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് ബോംബ്സ്ക്വാഡും പൊലീസ് നായ്ക്കളും അദ്ദേഹത്തിന്റെ വീടാകെ പരതിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെയും ടൈഗര്‍ മേമന്റെയും നേതൃത്വത്തില്‍ 1993ല്‍ മുംബൈയില്‍ സ്ഫോടനപരമ്പര അരങ്ങേറിയത്.












Click it and Unblock the Notifications