Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്കാരി നയം; തീരുമാനം നീട്ടി

തിരുവനന്തപുരം : അബ്കാരി നയം സംബന്ധിച്ച തീരുമാനം വീണ്ടും നീട്ടി. അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി. അതീവ ഗൗരവമുളള വിഷയമായതിനാല്‍ വിശദമായ ചര്‍ച്ചയ്ക്കു ശേഷമേ നയം തീരുമാനിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 27നാണ് അടുത്ത മന്ത്രിസഭാ യോഗം.

എന്തായാലും അടുത്ത മാസം മുതല്‍ പുതിയ നയം നടപ്പില്‍ വരുമെന്ന് എ. കെ. ആന്റണി ഉറപ്പിച്ചു പറഞ്ഞു. നിലവിലുളള കളളു സഹകരണ സംഘങ്ങള്‍ പിരിച്ചു വിടണമെന്ന് സര്‍ക്കാരിനോട് യുഡിഎഫ് ശുപാര്‍ശ ചെയ്തിരുന്നു. പകരം വ്യക്തിഗത ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താനാണ് യുഡിഎഫ് നിര്‍ദ്ദേശിച്ചത്. ഇത് മദ്യവിരുദ്ധ സമിതികളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു. കളളു വ്യവസായം മദ്യമാഫിയയുടെ കയ്യിലെത്തുമെന്നായിരുന്നു വിമര്‍ശനം.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡും ചേര്‍ന്നു നടത്തുന്നത് തുടരാനാണ് തീരുമാനം. സ്വകാര്യ ബാറുകള്‍ അനുവദിക്കില്ല.

യുഡിഎഫ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുളള മദ്യനയത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കുക. എന്നാല്‍ ക്രിസ്തീയ മത മേധാവികളുടെ എതിര്‍പ്പു കൂടി കണക്കിലെടുക്കുന്ന നയത്തിനാവും സര്‍ക്കാര്‍ അംഗീകാരം നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+