കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അദ്വാനി ഹോളി ആഘോഷത്തിനില്ല
അദ്വാനി ഹോളി ആഘോഷത്തിനില്ല
മാര്‍ച്ച് 27, 2002
ദില്ലി: ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി ഇക്കുറി ഹോളി ആഘോഷിക്കില്ല. ഗുജറാത്തിലെ വര്‍ഗീയകലാപത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് താന്‍ ഹോളി ആഘോഷം റദ്ദാക്കുന്നതെന്നും അദ്വാനി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഭൂകമ്പത്തെതുടര്‍ന്നും അദ്വാനി ഹോളി ആഘോഷിച്ചിരുന്നില്ല. എങ്കിലും ഹോളി ആഘോഷിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
ഹോളി ആഘോഷം ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും അഭിവൃദ്ധിയും മതസൗഹാര്‍ദ്ദവും കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു..