കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്ലവപ്പാര്‍ട്ടിയാകുമെന്ന് സിപിഐ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സംഘടനാ ദൗര്‍ബല്യങ്ങള്‍ മറികടന്ന് വിപ്ലവ പാര്‍ട്ടിയെന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. ഇതിനായി പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചതായി സമ്മേളന തീരുമാനങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ച സിപിഐ ദേശീയ കൗണ്‍സില്‍ സെക്രട്ടറി ഷമീം ഫെയ്സി പറഞ്ഞു.

വിപ്ലവപ്പാര്‍ട്ടിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ നിയമം കയ്യിലെടുക്കാനോ സായുധ സമരത്തിനോ പാര്‍ട്ടി തയ്യാറാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ലക്ഷ്യം കാണുന്ന സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയുടെ പല സമരങ്ങളും വഴിപാടാകുന്നെന്ന് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചതായി അദ്ദേഹം സമ്മതിച്ചു.

പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളേറെയും അഭിപ്രായപ്പെട്ടത് പാര്‍ട്ടി ഗ്രാമങ്ങളിലേയ്ക്ക ്ശ്രദ്ധ തിരിക്കണമെന്നാണ്. പാര്‍ട്ടിയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്താന്‍ അതാണ് മാര്‍ഗം.

പാര്‍ട്ടിയുടെ നിലവിലുളള അംഗബലം അഞ്ചര ലക്ഷമാണ്. എന്നാല്‍ അംഗങ്ങളേറെയും നിഷ്ക്രിയരാണ്. നിരന്തരമായ പ്രചരണത്തിലൂടെ ഇവരെ സജീവമാക്കാന്‍ കര്‍മ്മപരിപാടി തയ്യാറാക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചെന്ന് ഷമീം ഫെയ്സി വെളിപ്പെടുത്തി.

അണികള്‍ക്ക് പ്രത്യയശാസ്ത്ര വിദ്യാഭ്യാസം നല്‍കുന്നതിന് രാജ്യവ്യാപകമായി ആറുമാസം നീളുന്ന പഠനക്ലാസുകള്‍ സംഘടിപ്പിക്കും. ബഹുജനപിന്തുണ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കിസാന്‍ സഭയടക്കമുളള പോഷക സംഘടനകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു.

രാഷ്ട്രീയ പ്രമേയത്തിന്മേലുളള പ്രതിനിധി ചര്‍ച്ച ശനിയാഴ്ച സമാപിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X