കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി ഫണ്ട് വെറുതെ തുലയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: എംപിമാര്‍ക്ക് പ്രാദേശികവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന തുക കേരളത്തില്‍ ദുരുപയോഗംചെയ്യപ്പെട്ടതായി കണ്ടെത്തി. ഇക്കാര്യം പഠിച്ച നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് കോടികള്‍ ഇങ്ങിനെ പാഴായതായി കണ്ടെത്തിയത്.

കൃത്യമായി പറഞ്ഞാല്‍ 116 കോടി വെള്ളത്തില്‍ വരച്ച വരപോലെയായി. കേരളത്തിലെ 20 ലോക്സഭാംഗങ്ങള്‍ക്കും ഒമ്പത് രാജ്യസഭാംഗങ്ങള്‍ക്കും കൂടി 2001ല്‍ 304 കോടി രൂപ കഴിഞ്ഞ വര്‍ഷം വരെ കേന്ദ്രം അനുവദിച്ചു. ഇതില്‍ പണം മുടക്കിയ പദ്ധതിയില്‍ 60 ശതമാനം വരെ മാത്രമാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായത്.

എംപി മാരില്‍ നിന്നും കൈപ്പറ്റിയ പണം പല ഏജന്‍സികളും വിനിയോഗിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എറണാകുളം, മലപ്പുറം ജില്ലകളില്‍ എംപിമാര്‍ നല്കിയ തുകയില്‍ ഭൂരിഭാഗവും ചെലവഴിക്കപ്പെടാതെ ഏജന്‍സികളുടെ കൈവശം ഇരിക്കുകയാണ്. വ്യാപാരസമുച്ചയങ്ങളും ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ പണം നല്കരുതെന്നുണ്ട്. എന്നാല്‍ ഈ വകയില്‍ 17.96 കോടി രൂപ എംപിമാര്‍ നല്കിയിട്ടുണ്ട്.

രക്തബാങ്ക്, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, പ്രസവമുറി തുടങ്ങിയവയ്ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കാതെ കിടക്കുകയാണ്. ആറ് ജില്ലകളില്‍ മാത്രം നടത്തിയ പഠനപ്രകാരം 27 കെട്ടിടങ്ങള്‍ സംസ്ഥാനത്താകെ ഇപ്രകാരം ഉപയോഗശൂന്യമായി കിടക്കുന്നു. യഥാര്‍ത്ഥത്തില്‍ എംപി ഫണ്ട് നല്കുന്ന പദ്ധതികളുടെ പുരോഗതി ജില്ലാകളക്ടര്‍മാര്‍ പരിശോധിക്കണമെന്നുണ്ട്. എന്നാല്‍ ആറ് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ ഈ പദ്ധതികള്‍ ഒരിക്കല്‍ പോലും ചെന്നുനോക്കിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X