കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തില്‍ ഓഗസ്റ് മുതല്‍ ബി എസ് എന്‍ എല്‍ മൊബൈല്‍
തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റുമുതല്‍ ബി എസ് എല്‍ മൊബൈല്‍ ഫോണ്‍ കിട്ടും. ബി എസ് എന്‍ എലിന്റെ കേരളത്തിലെ ചീഫ് ജനറല്‍ മാനേജര്‍ പി പി രാമചന്ദ്രയാണിത് വ്യക്തമാക്കിയത്. കേരളത്തില്‍ ഈ സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷം മൊബൈല്‍ ഫോണ്‍ നല്‍കാനാണ് പരിപാടി. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞുകേരളത്തിലെ പ്രധാന റോഡുകളിലുടനീളം ആദ്യം സേവനം ലഭ്യമാക്കും. വൈകാതെ രാജ്യത്തിന്റെ എവിടെയും കിട്ടുന്ന സംവിധാനം കൊണ്ടുവരും. മറ്റു മൊബൈല്‍ ഫോണ്‍ കമ്പനികളുടേതിനേക്കാല്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിയ്ക്കുന്നത്.
വയര്‍ലസ് ലോക്കല്‍ ലൂപ്പ് എന്ന സംവിധാനം ഉപയോഗിച്ച് ചെറുദൂര മൊബൈല്‍ സൗകര്യമുള്ള 3.3 ലക്ഷം കണക്ഷനും ബി എസ് എന്‍ എല്‍ നല്‍കുന്നതാണ്. കേരളത്തില്‍ ടെലകോമിന്റെ വികസനത്തിനായി 1500 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ചെലവിടാന്‍ ഉദ്ദേശിയ്ക്കുന്നത്.