കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എടത്വാ പെരുനാള് തുടങ്ങി
കുട്ടനാട് : പ്രസിദ്ധമായ എടത്വാ പെരുനാളിന് കൊടിയേറി. ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വികാരി ഫാ. തോമസ് കിഴക്കേടത്ത് കൊടിയുയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചത്. വിശുദ്ധ ഗീവര്‍ഗീസ് സഹാദായുടെ തിരുനാളിനാണ് പെരുനാളാഘോഷങ്ങള്‍ ആരംഭിക്കുന്നത്. ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സാക്ഷികളായി.
കുട്ടനാട് എം.എല്‍.എ. ഡോ. കെ. സി. ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജേക്കബ് എബ്രഹാം, കെപിസിസി സെക്രട്ടറി ജെ. ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വൈകുന്നേരം നാലിന് നൊവേന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ തീര്‍ത്ഥാടകര്‍ എടത്വായില്‍ എത്തിച്ചേര്‍ന്നു.