കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാസദ്രവങ്ങള്‍ മണത്ത് ലഹരി തേടുന്ന കുട്ടികള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലഹരി കിട്ടുന്നതിന് തെരുവുക്കുട്ടികള്‍ ആശ്രയിക്കുന്നത് ലിക്വിഡ് ഷൂ പോളിഷ് പോലുള്ള രാസവസ്തുക്കള്‍. മാരകമായ മസ്തിഷ്ക രോഗങ്ങള്‍ക്ക് സാധ്യതയുള്ള ഈ ശീലത്തിന് അടിപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ സ്പെന്‍ഷര്‍ ജംഗ്ഷന് അടുത്ത് ക്യാമ്പ് ചെയ്തിരിക്കുന്ന ഒരു കൂട്ടം തെരുവ് കുട്ടികള്‍.

യാചകവൃത്തി ചെയ്യുന്ന ഈ കുട്ടികള്‍ പതിവായി രാസവസ്തുക്കള്‍ മണത്ത് ലഹരി കണ്ടെത്തുന്നു. ഷൂപോളിഷ് പോലുള്ള രാസദ്രവങ്ങള്‍ ഒരു തുണിയിലെടുത്ത് അകത്തേക്ക് ശക്തിയായി വലിക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്. കുറഞ്ഞ വില കൊടുത്ത് വാങ്ങാവുന്ന രാസദ്രവങ്ങളില്‍ നിന്ന് കിട്ടുന്ന ശക്തമായ ലഹരി -പക്ഷേ മാരക രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് കുട്ടികളറിയുന്നില്ല. ടര്‍പ്പന്റൈനും പെട്രോളുമെല്ലാം ലഹരി കിട്ടുന്നതിനായി കുട്ടികള്‍ ഉപയോഗിക്കുന്നു.

ആന്ധ്രയില്‍ നിന്നെത്തിയ യാചകരുടെ കൂട്ടത്തിലുള്ള കുട്ടികളാണ് ഇങ്ങനെ ലഹരിക്കടിപ്പെട്ടിരിക്കുന്നത്. യാചകവൃത്തിയിലൂടെ നേടുന്ന പണം മുതിര്‍ന്നവര്‍ക്ക് കുട്ടികള്‍ നല്‍കുകയാണ് ചെയ്യുന്നത്.

ഈ കുട്ടികളില്‍ പലര്‍ക്കും ലൈംഗിക രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ഡോണ്‍ ബോസ്കോ ഷെല്‍ട്ടര്‍ എന്ന സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു. കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് സിറ്റി കോര്‍പ്പറേഷനും പൊലീസ് വകുപ്പും മുന്‍കൈയെടുക്കണമെന്നാണ് ഇവര്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X