മലയാളം വകുപ്പ് രൂപീകരിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മലയാളം വകുപ്പെന്ന പേരില്‍ സ്വതന്ത്ര പദവിയുള്ള ഔദ്യോഗിക ഭാഷാ വകുപ്പ് രൂപീകരിക്കാന്‍ ഭരണഭാഷ സംബന്ധിച്ച ഉന്നതതല സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഇന്‍ഫര്‍മേഷന്‍-പാര്‍ലമെന്ററി കാര്യമന്ത്രി എം. എം. ഹസ്സനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
മുഖ്യമന്ത്രി എ. കെ. ആന്റണി ചെയര്‍മാനും മന്ത്രി എം. എം. ഹസ്സന്‍ വര്‍ക്കിംഗ് ചെയര്‍മാനുമായസമിതിയാണ് മലയാള വകുപ്പ് രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഭരണഭാഷാ മാറ്റം വേഗത്തിലാക്കാനും മലയാള ഭാഷയുടെ വികസനത്തിനായി പദ്ധതികള്‍ രൂപീകരിക്കുന്നതിനുമാണ് മലയാളം വകുപ്പ് രൂപീകരിക്കുന്നത്. ഇപ്പോള്‍ ഭരണ പരിഷ്കാര വകുപ്പിന്റെ ചുമതലയിലാണ് ഈ മേഖലകള്‍. പി എസ് സി പരീക്ഷയ്ക്ക് മലയാളം ഉള്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്.
റവന്യു, പഞ്ചായത്ത്, സഹകരണം, പൊലീസ്, ഗ്രാമവികസനം, സാമൂഹിക ക്ഷേമം എന്നീ ആറ് വകുപ്പുകലളില്‍ നവംബറിന് മുമ്പ് ഭരണ ഭാഷ മലയാളത്തിലാക്കുന്ന നടപടികള്‍ പൂര്‍ണമാവും.
മലയാളത്തിലുള്ള ഔദ്യോഗിക സോഫ്റ്റ്വേര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങിയതായി ഹസ്സന്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ബില്ലിന് രൂപം നല്‍കുന്നതിനായി സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളിലെ മാതൃകകള്‍ പഠിച്ചുവരികയാണ്.












Click it and Unblock the Notifications