കശ്മീരില്‍ ഹൂറിയത്തിന്റെ ബന്ത്
ശ്രീനഗര്‍: വാജ് പേയിയുടെ സന്ദര്‍ശനത്തിനിടയില്‍ കശ്മീരില്‍ ബന്ദ്. ആള്‍ പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സാണ് ബന്ദ് നടത്തുന്നത്.
വാജ്പേയി യുടെ സന്ദര്‍ശനവേളയില്‍ ബന്ദ് നടത്താന്‍ പാര്‍ട്ടി നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ആള്‍പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് സ്ഥാപക നേതാവ് അബ്ദുള്‍ ഗാനി ലോണിന്റെ കൊലപാതകം നടന്നത്. അനാവശ്യമായി കശ്മീരില്‍ യുദ്ധഭീതി ഉണ്ടാക്കുന്നു എന്നാണ് ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ ആരോപണം.
കശ്മീര്‍ ഹൈകോടതി ബാര്‍ അസോസിയേഷനും ബന്ദില്‍ പങ്കെടുക്കുന്നുണ്ട്. വാജ്പേയിയിടെ സന്ദര്‍ശനം കശ്മീര്‍ പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നാണ് ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ വാദം.
തീവ്രവാദി ആക്രമണങ്ങള്‍ക്കു ശേഷം വഷളായ സാഹചര്യത്തില്‍ ലോണിന്റെ മരണം കശ്മീര്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റിയിരിക്കുകയാണ്. കശ്മീര്‍ നേതാവ് മൗലവി ഫറൂക്കിന്റെ 12-ാം ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കവെ അദ്ദേഹം വെടിവച്ചു കൊല്ലപ്പെടുകയായിരുന്നു.
സ്വതന്ത്രകശ്മീരിന്റെ ശക്തനായ വക്താവായിരുന്ന ലോണ്‍ കശ്മീര്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഹൂറിയത്ത് കോണ്‍ഫറന്‍സിലെ മിതവാദിയായിരുന്ന ലോണിന്റെ മരണം താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്












Click it and Unblock the Notifications