കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി യുഎന്നിന്റെ തലപ്പത്ത്

  • By Staff
Google Oneindia Malayalam News

പാലക്കാട്: ഇംഗ്ലീഷില്‍ നോവലുകളെഴുതുന്ന പാലക്കാട് സ്വദേശി ശശി തരൂരിനെ ഐക്യരാഷ്ട്രസഭയുടെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേധാവിയായി നിയമിച്ചു. കഴിഞ്ഞ 16 മാസമായി ഇതേ തസ്തികയുടെ താല്ക്കാലിക ചുമതലക്കാരനായിരുന്നു തരൂര്‍.

ശശി തരൂരിന്റെ യൗവനവും ആത്മാര്‍ത്ഥതയും കണക്കിലെടുത്താണ് ഈ തസ്തികയിലേക്ക് സ്ഥിരം നിയമനം നല്കിയതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ വക്താവ് ഫ്രഡ് എക്കാര്‍ഡ് പറഞ്ഞു.

Shasi Taroorദീര്‍ഘകാലം ഐക്യരാഷ്ട്രസഭയില്‍ ജോലി ചെയ്തു വരുന്ന 46 കാരനായ ശശി തരൂര്‍ ഇതിനകം ആറ് നോവലുകളും രണ്ട് ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും ലണ്ടനിലുമായി വിദ്യാഭ്യാസം നടത്തി. മസാച്ച് സെറ്റ്സിലെ ടഫ്റ്റ്സ് സര്‍വകലാശാലയിലെ ഫ്ലെച്ചര്‍ ലോ സ്കൂളില്‍ നിന്ന് 22 വയസ്സുള്ളപ്പോള്‍ ഡോക്ടറേറ്റ് നേടി. രണ്ട് ബിരുദാനന്തരബിരുദങ്ങളും നേടി.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനെ സേവിക്കുകയെന്നത് ഞാന്‍ അഭിമാനമായി കരുതുന്നു. ഐക്യരാഷ്ട്രസഭയെ സേവിക്കുകയെന്നത് എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്- ശശി തരൂര്‍ പറഞ്ഞു.

1978 മെയ് മാസത്തിലാണ് ശശി തരൂര്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്നത്. 1980ലെ വിയറ്റ്നാം യുദ്ധകാലത്ത് ഐക്യരാഷ്ട്രസഭയുടെ സിംഗപ്പൂര്‍ ഓഫീസിലെ മേധാവിയായിരുന്നു. 1989ല്‍ ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലെ സമാധാനസംരക്ഷണ വകുപ്പില്‍ ചേര്‍ന്നു. ബോസ്നിയന്‍ യുദ്ധകാലത്ത് തരൂര്‍ അവിടുത്തെ ഐക്യരാഷ്ട്രസഭാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. പിന്നീട് കോഫി അന്നന്‍ സെക്രട്ടറി ജനറലായപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് സ്ഥലംമാറ്റമുണ്ടായി. ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ തരൂര്‍ 17 വയസ്സ് പ്രായക്കാരായ ഇരട്ടകളുടെ അച്ഛനാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X