കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ-പാക് ചര്‍ച്ചയ്ക്ക് സാധ്യതയില്ല

  • By Staff
Google Oneindia Malayalam News

അല്‍മാട്ടി: ഏഷ്യന്‍ സുരക്ഷാ ഉച്ചകോടിക്ക് കസാഖ്സ്ഥാനിലെ അല്‍മാട്ടിയില്‍ എത്തുന്ന പ്രധാനമന്ത്രി വാജ്പേയിയും പാക് പ്രസിഡന്റ് മുഷാറഫും നേരിട്ട് ചര്‍ച്ചനടത്താനുള്ള സാധ്യത മങ്ങുന്നു.

ജൂണ്‍ രണ്ട്് ഞായറാഴ്ച കസാഖ്സ്ഥാനിലേക്ക് സമ്മേളനത്തിന് പുറപ്പെടും മുമ്പ് മുഷാറഫുമായി ചര്‍ച്ചയില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വന്തം വാഗ്ദാനത്തിന് അനുകൂലമായി മുഷാറഫിന് എന്തെങ്കിലും തെളിവുകള്‍ നിരത്താനുണ്ടെങ്കില്‍ ചര്‍ച്ചയെക്കുറിച്ച് പരിഗണിക്കാമെന്നും വാജ്പേയി സൂചിപ്പിച്ചു.

സിംഗപ്പൂരില്‍ കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ചര്‍ച്ചാസാധ്യത തള്ളിക്കളഞ്ഞു. എന്നാല്‍ ഇന്ത്യ ഒരിക്കലും പാകിസ്ഥാനെതിരെ അണ്വായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അറിയിച്ചു.

ഇന്ത്യയുടെ കടുത്തനിലപാടാണ് ചര്‍ച്ചയ്ക്ക് വിലങ്ങുതടിയാവുന്നതെന്നാണ് പ്രതിരോധവിദഗ്ധര്‍ കണക്കുകൂട്ടുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെന്ന് പ്രേരിപ്പിക്കുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് സാഹചര്യങ്ങള്‍ നല്കുന്ന സൂചന.

ഏതുസമയത്തും എവിടെവച്ചും ചര്‍ച്ചയാകാമെന്ന് മുഷാറഫ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതിര്‍ത്തികടന്നുള്ള തീവ്രവാദത്തിന് പാകിസ്ഥാന്റെ പിന്തുണയില്ലെന്നതിന് മുഷാറഫ് തെളിവുകള്‍ നിരത്തണമെന്ന കടുംപിടുത്തത്തിലാണ് ഇന്ത്യ. എന്നാല്‍ അത്തരം തെളിവുകള്‍ നിരത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ മുഷാറഫിന് കഴിയുമെന്ന് തോന്നുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X