കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സുരേന്ദ്രനുമായി ഉന്നതര്‍ക്കും ബന്ധം
കൊച്ചി: കേരളത്തിലേയ്ക്ക് 336 കോടി രൂപ കടത്തിയതിലെ പ്രധാന പ്രതി സുരേന്ദ്രനുമായി പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്വോഗസ്ഥര്‍ സംശയിയ്ക്കുന്നു.ടെലിഗ്രാഫിക്ക് ട്രാന്‍സാക്ഷന്‍ വഴി 336 കോടി രൂപ കടത്താന്‍ പല ഉന്നതരും ഈയാളെ സഹായിച്ചതായാണ് അന്വേഷകര്‍ കരുതുന്നത്.
വന്‍ തുകയുടെ ഇടപാട് നടത്തുമ്പോള്‍ ഇടപാട് കാരനെ ആരെങ്കിലും ബാങ്കിന് പരിചയപ്പെടുത്തേണ്ടതുണ്ട്. ഗുരുവായൂരിലെ ഒരു സ്വകാര്യ ബാങ്ക് ഉടമയാണ് സുരേന്ദ്രനെ പരിചയപ്പെടുത്തിയതെന്ന് കരുതുന്നു. സുരേന്ദ്രന്‍ അക്കാലത്ത് ഗുരുവായൂരില്‍ താമസിച്ചിരുന്നതായാണ് അന്വേഷക സംഘത്തിന് കിട്ടിയ വിവരം.
ഇക്കാലത്ത് പല ഉന്നത വ്യക്തികളുമായു ഈയാള്‍ അടുപ്പം പുലര്‍ത്തിയിരുന്നു. എന്നാല്‍ അവരൊക്കെ ഈയാളെ പണം ഇടപാടില്‍ സഹായിച്ചിരുന്നോ എന്ന് സംഘത്തിന് വിവരം കിട്ടിയിട്ടില്ല.