കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചടി മാധ്യമരംഗത്ത് വിദേശപങ്കാളിത്തം

  • By Staff
Google Oneindia Malayalam News

ദില്ലി: അച്ചടി മാധ്യമ രംഗത്ത് നേരിട്ട് 26 ശതമാനം വരെ വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സുഷമാ സ്വരാജാണ് ജൂണ്‍25 ചൊവാഴ്ച ഇക്കാര്യം അറിയിച്ചത്. വാജ്പേയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും സുഷമാ സ്വരാജ് അറിയിച്ചു.

വാര്‍ത്ത, സമകാലിപ്രശ്നങ്ങള്‍ എന്നിവ മാത്രം കൈകാര്യം ചെയ്യുന്ന അച്ചടി മാധ്യമങ്ങളിലാണ് 26 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കുകയെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഇക്കൂട്ടത്തില്‍ ദിനപത്രങ്ങള്‍, ബിസിനസ് പ്രസിദ്ധീകരണങ്ങള്‍, സമകാലിക മാസികകള്‍ എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

വാര്‍ത്ത, സമകാലികപ്രശ്നങ്ങള്‍ എന്നിവ മാത്രം കൈകാര്യം ചെയ്യുന്നതൊഴിച്ചുള്ള അച്ചടി മാധ്യമങ്ങളില്‍ 74 ശതമാനം വരെ വിദേശനിക്ഷേപമാവാം. മെഡിക്കല്‍ ജേണലുകള്‍, സാങ്കേതിക മാസികകള്‍, മറ്റ് പ്രത്യേക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാസികകള്‍, വിനോദമാസികകള്‍ എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

മാനേജ്മെന്റ്, എഡിറ്റോറിയല്‍ മേഖലയില്‍ പൂര്‍ണ്ണമായും ഇന്ത്യക്കാര്‍ക്ക് നിയന്ത്രണമുള്ള അച്ചടി മാധ്യമ രംഗങ്ങളില്‍ മാത്രമേ വിദേശ നിക്ഷേപം അനുവദിക്കൂ. ഡയറക്ടര്‍ ബോര്‍ഡിലും നാലില്‍ മൂന്ന് അംഗങ്ങള്‍ ഇന്ത്യക്കാരായിരിക്കണം. വളരെ ശ്രദ്ധയോടെ മാത്രമാണ് മാധ്യമരംഗത്ത് ഉദാരവല്ക്കരണം അനുവദിക്കുന്നതെന്നും സുഷമാസ്വരാജ് പറഞ്ഞു.

വാര്‍ത്താ മാധ്യമങ്ങളില്‍ വിദേശ പങ്കാളിത്തം പാടെ വിലക്കിക്കൊണ്ടുള്ള 1955ലെ മന്ത്രിസഭാ തീരുമാനമാണ് സര്‍ക്കാര്‍ ഇതോടെ തിരുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന മാധ്യമ ഉടമകളുടെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. പാര്‍ലമെന്ററി സ്റാന്റിംഗ് കമ്മിറ്റി അച്ചടി മാധ്യമ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശിച്ചത്. ഈ നിര്‍ദേശത്തെ ബി ജെ പി പിന്താങ്ങിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X