കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എയര്‍ ഇന്ത്യ നിരക്ക് കുറച്ചേയ്ക്കും
തിരുവനന്തപുരം : ഗള്‍ഫ് വിമാന നിരക്ക് കുറയ്ക്കുന്ന കാര്യം എയര്‍ ഇന്ത്യ പരിഗണിക്കുകയാണെന്ന് മന്ത്രി എം. എം. ഹസന്‍ നിയമസഭയെ അറിയിച്ചു.
ഗള്‍ഫ് മലയാളികളുടെ വിമാന യാത്രാ പ്രശ്നങ്ങളെക്കുറിച്ചുളള ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ റോയ് പോളുമായി ഇക്കാര്യം താന്‍ സംസാരിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഗള്‍ഫ് യാത്രക്കാര്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം ഉയര്‍ന്ന വിമാന നിരക്കാണ്. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.