കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി തോമസ് വീണ്ടും വിവാദക്കുരുക്കില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : 336 കോടിയുടെ ഹവാല ഇടപാടില്‍ മന്ത്രി കെ. വി. തോമസിന് ബന്ധമുളളതായി ആരോപണം.

കേരളത്തിലേയ്ക്ക് കോടികള്‍ കടത്തിയ സുരേന്ദ്രന്‍ എന്നയാളുമായി തോമസിന് അവിഹിത ബന്ധം ഉണ്ട് എന്ന് സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂര്യാ ടിവി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. മന്ത്രിയുടെ രാഷ്ട്രീയ പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിന് കാത്തലിക് സിറിയന്‍ ബാങ്ക് വഴി 33 കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചനയുളളതായി വാര്‍ത്തയില്‍ പറയുന്നു.

നാലു മാസത്തിനുളളിലാണ് 336 കോടി രൂപ കേരളത്തിലേയ്ക്ക് കടത്തിയത്. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ ഈ പണത്തിന്റെ ഉറവിടവും അത് കൈപ്പറ്റിയവരെയും ഇടനിലക്കാരെയും അന്വേഷിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പങ്കിനെപ്പറ്റി സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിയ്ക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്ത വന്നത്.

എന്നാല്‍ ഈ വാര്‍ത്ത അസത്യമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രക്ഷേപണം ചെയ്ത സൂര്യാ ടിവിയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മന്ത്രി കെ.വി. തോമസ് വ്യക്തമാക്കി. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയെയും കെ. കരുണാകരനെയും സന്ദര്‍ശിച്ചു.

അതേ സമയം, കെ. വി. തോമസിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X