തീരദേശ നിയന്ത്രണം : ഇളവിന് ശ്രമിയ്ക്കും
തിരുവനന്തപുരം : തീരദേശ നിയന്ത്രണ നിയമത്തില്‍ ഇളവു വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് മുഖ്യമന്ത്രി.
നിയമസഭയില്‍ സി. പി. എമ്മിലെ ടി. കെ. ബാലന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിയമത്തിലെ ചില വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദഗ്ദ്ധര്‍ ഭേദഗതികള്‍ തയ്യാറാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളുളള മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് സംയുക്തമായി വിഷയം കേന്ദ്രത്തെ ധരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തീരപ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ തന്നെ ചില ഇളവുകള്‍ കേന്ദ്രം നല്‍കിയിട്ടുണ്ട്. കടല്‍, കായല്‍ , നദീ തീരങ്ങളില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നായിരുന്നു ആദ്യ വ്യവസ്ഥ. എന്നാല്‍ ഈ പരിധി ഇപ്പോള്‍ 50 മീറ്ററായി കുറച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.