കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയ്ക്കെതിരായ പുസ്തകം വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയ്ക്കെതിരെ യുക്തിനേതാവ് എഴുതിയ പുസ്തകം വിവാദമാകുന്നു. യുക്തിവാദി സംഘത്തിന്റെ സംസ്ഥാന നേതാവ് ശ്രീനി പട്ടത്താനമാണ് മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാര്‍ത്ഥ്യവും എന്ന പുസ്തകമെഴുതിയത്.

ഇതിനകം തന്നെ കേരളത്തില്‍ ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിച്ചുകഴിഞ്ഞു. പുസ്തകം സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. ഇതിനെതിരെ മാതാ അമൃതാനന്ദമയീ മഠത്തിനകത്ത് എതിര്‍പ്പുകളുണ്ടെങ്കിലും ആരും പരസ്യമായി രംഗത്തുവന്നിട്ടില്ല.

ശ്രീനി പട്ടത്താനത്തിനെതിരെ സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ മഠം സമ്മര്‍ദ്ദം ചെലുത്തുന്നതായി അറിയുന്നു. അമ്മയെ അവഹേളിച്ചുകൊണ്ട് പുസ്തകമെഴുതിയതിന്റെ പേരില്‍ ഗ്രന്ഥകര്‍ത്താവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായും പറയപ്പെടുന്നു. ഇതിനായി കൊല്ലം പബ്ലിക് പ്രോസിക്യൂട്ടറും ഗവ. പ്ലീഡറും തമ്മില്‍ കത്തിടപാടുകള്‍ നടക്കുന്നതായും അറിയുന്നു. മുഖ്യമന്ത്രി എ കെ ആന്റണിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമാണത്രെ ഈ നീക്കത്തിന് പിന്നിലെ കാരണം. അമൃതാനന്ദമയീ ഭക്തരെ തന്റെ ഒപ്പം നിറുത്താനുള്ള ആന്റണിയുടെ തന്ത്രമായാണ് രാഷ്ട്രീയനിരീക്ഷകര്‍ ഇതിനെ കാണുന്നത്.

എന്നാല്‍ മാതാ അമൃതാന്ദമയിയെക്കുറിച്ച് ഒട്ടേറെ യുക്തിരഹിതമായ ദിവ്യകഥകള്‍ പ്രചരിക്കുന്നതിനാല്‍ അത് തുറന്നുകാണിക്കാന്‍ മാത്രമാണ് താന്‍ പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നതെന്ന് ശ്രീനി പട്ടത്താനം പറയുന്നു. തനിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നീക്കമുണ്ടെങ്കില്‍ അത് ആവിഷ്കാരസ്വാതന്ത്യ്രത്തിനെതിരായ കടന്നുകയറ്റമാണ്. അമൃതാനന്ദമയിയെക്കുറിച്ച് അശാസ്ത്രീയമായ അയുക്തിക കഥകളാണ് സമൂഹത്തില്‍ പ്രചരിക്കുന്നത്. ഈ കഥകളെ യുക്തിഭദ്രമായി പൊളിച്ചെഴുതാനാണ് തന്റെ ശ്രമം. ദിവ്യകഥകള്‍ പ്രസിദ്ധീകരിയ്ക്കാന്‍ അമൃതാനന്ദമയീ മഠത്തിന് അധികാരമുള്ളതുപോലെ തനിയ്ക്ക് അതിലെ അയുക്തികളും അശാസ്ത്രീയതകളും വ്യക്തമാക്കുന്ന പുസ്തകം എഴുതാനും അത് പ്രസിദ്ധീകരിയ്ക്കാനും അവകാശമുണ്ട്- ശ്രീനി പറഞ്ഞു.

സര്‍ക്കാര്‍ നീക്കത്തിനെതിരെ താന്‍ അന്താരാഷ്ട്ര മനുഷ്യവകാശകമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ശ്രീനി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X