കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളികേര പദ്ധതിയ്ക്ക് ഗവേഷണ സഹായം

  • By Staff
Google Oneindia Malayalam News

കൊച്ചി : ഗ്രാമീണ മേഖലയിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് നാളികേരാധിഷ്ഠിത വരുമാനമാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ വിദേശ ഗവേഷക സംഘടനകളുടെ സഹായം കേരളത്തിലെ രണ്ട് പഞ്ചായത്തുകള്‍ക്കും ലഭിക്കും.

റോമിലെ ഇന്റര്‍നാഷണല്‍ പ്ലാന്റ് ജെനറിക് റിസോഴ്സസ് നെറ്റ്വര്‍ക്ക്, മലേഷ്യയിലെ കോക്കനട്ട് ജെനറിക് റിസോഴ്സ് നെറ്റ്വര്‍ക്ക് എന്നീ സംഘടനകളാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട എട്ടു രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ വയലാര്‍, കാസര്‍കോട് ജില്ലയിലെ പളളിക്കര എന്നീ പഞ്ചായത്തുകള്‍ക്ക് ഗവേഷണ സഹായം ലഭിക്കും. ഏഷ്യന്‍ വികസന ബാങ്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്.

പീക്കേ ട്രീ ക്രോപ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ വയലാറിലും സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് പളളിക്കരയിലും പദ്ധതി നടപ്പാക്കും. പീക്കേ കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം. ഇതിനു പുറമെ പോണ്ടിച്ചേരിയിലെ അറിയാങ്കുപ്പത്തു മാത്രമാണ് ഇന്ത്യയില്‍ ഈപദ്ധതി നടപ്പാക്കുന്നത്.

കൂട്ടായ്മയിലൂടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ പദ്ധതിയുടെയും കീഴില്‍ 300 കര്‍ഷക കുടുംബങ്ങള്‍ ഉണ്ടാകും. നാളികേരം, കാലി വളര്‍ത്തല്‍, ഇടവിള എന്നിവയിലൂടെ വിലപിടിപ്പുളള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് കര്‍ഷകരെയും സ്ത്രീകളെയും പരിശീലിപ്പിക്കും. നാളികേരത്തില്‍ നിന്നുളള ഭക്ഷ്യപാനീയങ്ങളുടെ ഉല്‍പാദനവും വികസനവും വിപണനവും പദ്ധതി ലക്ഷ്യമിടുന്നു.

കയറുല്‍പന്നങ്ങള്‍, ചിരട്ട ഉപയോഗിച്ചുളള കരകൗശല വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും സംഘങ്ങള്‍ക്ക് പരിശീലനം നല്‍കും. വയലാര്‍ സംഘത്തിന്റെ ഉദ്ഘാടനം ജൂലായ് 31ന് വയലാര്‍ രാമവര്‍മ്മ ഹൈസ്ക്കൂളില്‍ നടക്കുമെന്ന് പീക്കേ കോര്‍പറേഷന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X