കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്‍സൂണ്‍ ഉണരുന്നുവെന്ന് വിദഗ്ധര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇതുവരെ ഉറങ്ങിക്കിടന്ന മണ്‍സൂണ്‍ വീണ്ടും ഉണരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍.

വരള്‍ച്ച ബാധിച്ച പലയിടങ്ങളിലും ഇതിനകം മണ്‍സൂണ്‍കാല മഴ പെയ്തുതുടങ്ങി. മണ്‍സൂണ്‍ മഴയുടെ താളം തെറ്റിയതുമൂലമുണ്ടായ ആശങ്ക ഇതോടെ ഒഴിഞ്ഞിരിക്കുകയാണ്. ഓഹരി വിപണിയിലും ഇതിന്റെ പ്രത്യാഘാതമുണ്ടായി. കഴിഞ്ഞ ഏതാനും ദിവസത്തെ ഇടിവിനുശേഷം ഓഹരിവിപണി വീണ്ടും ഉണര്‍ന്നിരിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി മണ്‍സൂണ്‍മഴ വീണ്ടും പെയ്തുതുടങ്ങിയതായി കാണുന്നു. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്ന് കരുതുന്നു.- ഇന്ത്യന്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെ എച്ച്.ആര്‍. ഹത്വാര്‍ പറഞ്ഞു. മധ്യഇന്ത്യയിലെ സോയാബീന്‍ കൃഷി ചെയ്യുന്ന പലയിടങ്ങളിലും മഴ ലഭിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തു.

കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍-സപ്തംബര്‍ കാലത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ തുടക്കത്തിലേ എത്തിയിരുന്നു. എന്നാല്‍ ഈ മണ്‍സൂണ്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്തേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍മഴയ്ക്ക് വഴിതെറ്റി.

ഇന്ത്യയുടെ സാമ്പത്തികമേഖലയില്‍ മണ്‍സൂണിന്റെ സ്വാധീനം ഏറെയാണ്. കാരണം ഇന്ത്യയുടെ ആഭ്യന്തരഉല്പാദനത്തിന്റെ 25ശതമാനവും വരുന്നത് കൃഷിയില്‍ നിന്നാണ്. എന്തായാലും അല്പം വൈകിയാണെങ്കിലും മണ്‍സൂണ്‍മഴയുടെ വരവോടെ കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് ചിറകുമുളച്ചിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X