കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കും : റോയി പോള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സ്വകാര്യവല്‍ക്കരിക്കാനുളള 10 നോണ്‍-മെട്രോ വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളവും ഉണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി റോയി പോള്‍ വെളിപ്പെടുത്തി.

വന്‍തോതില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുളള ശേഷി തിരുവനന്തപുരം വിമാനത്താവളത്തിനുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കണക്കാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ വിമാനത്താവളങ്ങളുടെ ശേഷി പൂര്‍ണമായും മുതലാക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി. സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് മാത്രം വിമാനത്താവള വികസനം ഇനി സാധ്യമല്ല. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഇനി ഇതിന് ഉപയോഗിക്കും.

കേസരി സ്മാരക ഹാളില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റോയി പോള്‍.

നാലു മെട്രോ വിമാനത്താവളങ്ങളിലും സ്വകാര്യ പങ്കാളിത്തം പച്ചക്കൊടി വീശിക്കഴിഞ്ഞു. സ്വകാര്യ ടെര്‍മിനലുകളുള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകും. വിമാനത്താവളങ്ങള്‍ 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

ബാംഗളൂരിലെ പുതിയ വിമാനത്താവളത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിഹിതം വെറും 26 ശതമാനം മാത്രമാണെന്ന് റോയി പോള്‍ ചൂണ്ടിക്കാട്ടി. ശേഷിക്കുന്നത് സ്വകാര്യ മേഖലയുടെ സംഭാവനയാണ്. വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡില്‍ കര്‍ണാടകത്തിന്റെ പ്രതിനിധികള്‍ രണ്ടുപേരാണ്.

ഡിസംബറില്‍ കൊച്ചിയില്‍ നിന്നും യുറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും എയര്‍ ഇന്ത്യ നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുമെന്ന് റോയി പോള്‍ അറിയിച്ചു. കൊച്ചിയില്‍ നിന്നും യാത്രക്കാരെ എയര്‍ ഇന്ത്യ മുംബൈയിലെത്തിച്ച് അവിടെ നിന്നും അമേരിക്കയിലേയ്ക്ക് കൊണ്ടു പോകും. കസ്റംസ് പരിശോധനയും മറ്റും കൊച്ചിയില്‍ തന്നെ നടക്കും.

ആന്ധ്രാപ്രദേശ് അടക്കമുളള സംസ്ഥാനങ്ങള്‍ വിമാന ഇന്ധനത്തിനെ വില്‍പന നികുതി നാലു ശതമാനമായി കുറച്ച് അതിന്റെ സദ്ഫലം അനുഭവിക്കുകയാണ്. കേരളവും ആ വഴിയ്ക്ക് തിരിഞ്ഞാല്‍ ഗുണകരമാകുമെന്ന് റോയി പോള്‍ പറഞ്ഞു. വില്‍പന നികുതി ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേയ്ക്കുളള എയര്‍ ഇന്ത്യയുടെ നിരക്കുകളില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിരക്ക് വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് അതിന്റേതായ പരിമിതികളുണ്ടെന്നായിരുന്നു പ്രതികരണം.

കൊച്ചി വിമാനത്താവളം വന്നതിനു ശേഷം ആവശ്യത്തിന് എയര്‍ ക്രാഫ്റ്റുകളില്ലാത്തതിനാല്‍ പുതിയ സര്‍വീസുകള്‍ക്ക് ഉടനെ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X