കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാന സന്ദേശവുമായി ജപ്പാന്‍കാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സമാധാനസന്ദേശവുമായി ജപ്പാനില്‍ നിന്ന് 550 പേരടങ്ങുന്ന സംഘം കപ്പലില്‍ കൊച്ചിയിലെത്തി. ഇന്ത്യയില്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് കപ്പല്‍ കൊച്ചിയിലടുത്തത്.

ടോക്യോവില്‍ നിന്ന് സപ്തംബര്‍ ഒന്നിന് യാത്ര തുടങ്ങിയതാണ് എംവി ഒളിവിയ എന്ന ഈ കപ്പല്‍. പീസ് ബോട്ട് എന്ന പരിസ്ഥിതി സംഘടനയാണ് ഈ സമാധാനയാത്ര സംഘടിപ്പിക്കുന്നത്. ഫിലിപ്പൈന്‍സിലെ മനിലയിലും സിംഗപ്പൂരിലും സന്ദര്‍ശനം നടത്തിയശേഷമാണ് കപ്പല്‍ കൊച്ചിയില്‍ എത്തിയതെന്ന് സംഘത്തിന്റെ നേതാവ് കിസെ ടാക് യോഭി പറഞ്ഞു.

കഴിഞ്ഞ 19 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പീസ് ബോട്ട് 36 തവണ കപ്പല്‍ യാത്രകള്‍ നടത്തി. ഏകദേശം 15,000 പേരെ ഈ യാത്രയില്‍ പങ്കെടുപ്പിച്ചു. 50 രാജ്യങ്ങളില്‍ 90 തുറമുഖങ്ങളില്‍ പീസ് ബോട്ടിന്റെ കപ്പല്‍ എത്തി. - കിസെ ടാക് യോഭി പറഞ്ഞു.

എറിത്രിയ, പെറു, ക്യൂബ, കൊളംബിയ, ചിലി, ഈജിപ്ത്, ടര്‍ക്കി, ഫ്രാന്‍സ്, സ്പെയിന്‍, ന്യൂസിലാന്റ്, ആസ്ത്രേലിയ, പോപ്പ ന്യൂ ഗ്വിനിയ എന്നീ രാജ്യങ്ങളില്‍ ഈ യാത്രാസംഘം എത്തും. 550 പേരുടെ ഈ സംഘത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ജെറുസലെം, ബോസ്നിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X