കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് എന്നെ വഞ്ചിച്ചു: മദനി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അധികാരത്തില്‍ വന്നാലുടന്‍ തന്റെ മോചനത്തിനായി തമിഴ്നാട്സര്‍ക്കാരുമായി ചര്‍ച്ച തുടങ്ങുമെന്ന് പറഞ്ഞ യുഡിഎഫ് നേതൃത്വം തന്നെ വഞ്ചിച്ചുവെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസ്സര്‍ മദനി. കോയമ്പത്തൂര ജയിലില്‍ നിന്ന് പിഡിപി കേന്ദ്രസമിതിയംഗമായ പൂന്തുറ സിറാജ് വഴി കൊടുത്തയച്ച പ്രസ്താവനയിലാണ് മദനി ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ മോചനം സാധ്യമാക്കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് യുഡിഎഫ് വാഗ്ദാനം നല്കിയിരുന്നു. ജാമ്യം നല്കുന്ന കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അനുകൂല നിലപാടാണ്. പക്ഷെ ജാമ്യം നല്കിയാല്‍ കേരളത്തില്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന കേരളത്തിലെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്റെ മൊഴി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. - മദനി പ്രസ്താവനയില്‍ പറഞ്ഞു.

പിഡിപിയുടെ സഹായത്തോടെ അധികാരത്തിലേറിയ സര്‍ക്കാര്‍ നടത്തിയ ക്രൂരമായ വഞ്ചനയാണിത്. അധികാരത്തിലെത്തിയാല്‍ ഏതാനും കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും ചെയര്‍മാന്‍ സ്ഥാനം നല്കാമെന്നും യുഡിഎഫ് തിരഞ്ഞെടുപ്പിന് മുമ്പ് പിഡിപിയ്ക്ക് വാഗ്ദാനം നല്കിയിരുന്നതായും മദനി അവകാശപ്പെട്ടു. ഈ വഞ്ചനകള്‍ക്കെതിരെ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കാന്‍ സപ്തംബര്‍ 22ന് എറണാകുളത്ത് പിഡിപി ഉന്നതതലസമിതി യോഗം ചേരും.

യുഡിഎഫ് വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച പിഡിപി തന്നെ ആന്റണി സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിനിറങ്ങും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെയാണ് പിഡിപി സമരമെന്നും മദനി അറിയിച്ചു.

ഈയിടെ ഉമ്മൂമ്മയുടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് മദനിയ്ക്ക് ജാമ്യം നല്കുന്നതിന് സഹായിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി സംസ്ഥാനസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ അതിന് സര്‍ക്കാര്‍ വഴങ്ങിയില്ല. ഇതാണ് പിഡിപിയുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X