കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടല്‍ക്കാട്: പരിഷത്തും സിപിഎമ്മും രണ്ട് തട്ടില്‍

  • By Staff
Google Oneindia Malayalam News

തലശേരി: നിര്‍മാണ പ്രവര്‍ത്തനത്തിനായി കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടിനശിപ്പിക്കുകയും ചതുപ്പ് നിലങ്ങള്‍ നികത്തുകയും ചെയ്യുന്നതിനെ ചൊല്ലി സി പി എമ്മും ശാസ്ത്രസാഹിത്യ പരിഷത്തും രണ്ട് തട്ടില്‍.
കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതും ചതുപ്പ്നിലങ്ങള്‍ നികത്തുന്നതും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നറിയിപ്പ് നല്‍കുമ്പോള്‍ പരിഷത്ത് തലശേരിയിലെ വികസന പ്രവര്‍ത്തനത്തിന് എതിര് നില്‍ക്കുകയാണെന്ന് സി പി എം ആരോപിക്കുന്നു.

തലശേരി മെഡിക്കല്‍ ഫൗണ്ടേഷനും ഹൃദ്രോഗചികിത്സാ ആശുപത്രിയും നിര്‍മിക്കുന്നതിന് വേണ്ടിയാണ് കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിക്കുകയും ചതുപ്പ്നിലങ്ങള്‍ നികത്തുകയും ചെയ്യുന്നത്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ ഇതിനെ എതിര്‍ക്കുന്ന പരിഷത്ത് വികസന പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സി പി എം ആരോപിക്കുന്നത്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ വികസന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്ന പരിഷത്തുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധമില്ലെന്നും സി പി എം നേതാക്കള്‍ തുറന്നടിച്ചു.

എന്നാല്‍ വികസനത്തിന് തങ്ങള്‍ എതിരാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് പരിഷത്ത് വ്യക്തമാക്കുന്നു. മറിച്ച് നിയവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും പരിഷത്ത് നേതാക്കള്‍ പറയുന്നു.

എടയന്നൂര്‍-എരഞ്ഞോളി, ധര്‍മടം-എടക്കാട് പ്രദേശത്തെ കണ്ടല്‍ക്കാടുകളും ചതുപ്പ്നിലവുമുള്ള സ്ഥലങ്ങള്‍ തീരദേശ ക്രമീകരണ മേഖലയില്‍ പെട്ടതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നിര്‍മാണ പ്രവര്‍ത്തവും ഭൂമി നികത്തലും നിരോധിച്ചിട്ടുണ്ട്.

ദേശീയ തീരദേശ മാനേജ്മെന്റ് അതോറിറ്റിയുടെ വിജ്ഞാപനം ഉയര്‍ത്തിപ്പിടിച്ചാണ് കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തുന്നതിനെയും ചതുപ്പ്നിലം നികത്തുന്നതിനെയും പരിഷത്ത് എതിര്‍ക്കുന്നത്. കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തുന്നതിലെയും ചതുപ്പ്നിലം നികത്തുന്നതിലെയും അപകടങ്ങളെ പറ്റി നാട്ടുകാരെ ബോധവല്‍ക്കരിക്കാനും പരിഷത്ത് ശ്രമിക്കുന്നുണ്ട്.

അതേ സമയം തലശേരി മുനിസിപ്പാലിറ്റിയുടെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെയും അനുമതി ലഭിച്ചതിന് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നവര്‍ അവകാശപ്പെടുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നാല് ഏക്കര്‍ ചതുപ്പ്നിലമാണ് നികത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X