കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനികളെ ജവാന്മാര്‍ പീഡിപ്പിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: മധ്യപ്രദേശില്‍ നിന്നും കേരളത്തിലേക്ക് പഠനയാത്രയ്ക്കെത്തിയ വിദ്യാര്‍ഥിനികളെ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ കേരളാ എക്സ്പ്രസില്‍ വച്ച് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. കൂടെയുണ്ടായിരുന്ന മലയാളി പ്രിന്‍സിപ്പലിനെ വളഞ്ഞുവച്ചു മര്‍ദിച്ചു.

വിദ്യാര്‍ഥിനികള്‍ ആലുവയിലിറങ്ങി പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൗത്ത് റയില്‍വേ സ്റേഷനില്‍ കാത്തുനിന്ന പൊലീസ് സംഘം കുറ്റക്കാരെ തിരിച്ചറിഞ്ഞു. മധ്യപ്രദേശിലെ ജബല്‍പ്പൂരിനടുത്ത് ബര്‍സേബ ഹയര്‍ സെക്കന്‍ഡറി സ്തൂളിലെ 27 വിദ്യാര്‍ത്ഥിനികളെയാണ് ജവാന്‍മാര്‍ പീഡിപ്പിച്ചത്. സ്കൂളിലെ 27പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും 13 അധ്യാപകരുമടങ്ങിയ സംഘത്തിനാണ് രണ്ടു രാത്രിയും ഒരു പകലും പല വിധ പീഡനങ്ങള്‍ സി.ആര്‍.പി.എഫുകാരില്‍നിന്നു സഹിക്കേണ്ടിവന്നത്. കാലടി ശങ്കരാചാര്യ ആശ്രമവും കൊച്ചിയടക്കമുള്ള ഒട്ടേറെ സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ യാത്രപുറപ്പെട്ടതാണ് ഈ സംഘം.

ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്ന് പരിശീലനത്തിനായി തിരുവനന്തപുരത്തെ പള്ളിപ്പുറം ക്യാംപിലേക്കു പോകുകയായിരുന്നു 50 സി.ആര്‍.പി.എഫ് ട്രെയിനി ജവാന്‍മാര്‍. ഇവരാണ് ട്രെയിനില്‍ വിക്രിയകള്‍ അഴിച്ചുവിട്ടത്. ഇവരില്‍ പതിനഞ്ചു പേരെ സെന്‍ട്രല്‍ പൊലീസ് സ്റേഷനിലെ സി.ഐ.ജോസഫ് ചമ്പക്കുളം മുന്‍പാകെ യാത്രക്കാര്‍ തിരിച്ചറിഞ്ഞു. ഇവരുടെ പേരുകള്‍ റയില്‍വേ പൊലീസിനു കൈമാറിയിട്ടുണ്ട്.

പതിനാറാം തീയതി രാത്രിയിലാണ് ഇറ്റാര്‍സിയില്‍ നിന്ന് ഇവര്‍ ട്രെയിനില്‍ കയറിയത്. ഇരുപത്തഞ്ചോളം പെണ്‍കുട്ടികള്‍ എസ്-2 കംപാര്‍ട്ടുമെന്റിലും ആണ്‍കുട്ടികളും മറ്റും എസ്-8 കംപാര്‍ട്ടുമെന്‍റിലുമായിരുന്നു. വണ്ടി നീങ്ങിയതോടെ റിസര്‍വേഷന്‍ ഇല്ലാത്ത സി.ആര്‍.പി.എഫുകാര്‍ വിദ്യാര്‍ഥിനികളുടെ അടുത്തു വന്നിരുന്നു. എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍ ബലപ്രയോഗത്തിനു മുതിര്‍ന്നു.

ബാത്ത് റൂമില്‍ പോയവരെ പുറത്തുനിന്നു പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ പ്രിന്‍സിപ്പല്‍ ഷാജി വര്‍ഗീസിനെ എട്ടോളം പേര്‍ തടഞ്ഞുവച്ചു മര്‍ദിച്ചു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഷാജിക്കു നല്‍കിയ മുന്നറിയിപ്പ്. സംഭവം നിയന്ത്രണം വിട്ടപ്പോള്‍ സി.ആര്‍.പി.എഫ്. കമാന്‍ഡര്‍ പുരണ്‍സിങ്ങിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നു ഷാജി പറഞ്ഞു.

പിന്‍സിപ്പലിനെ തല്ലുന്നതു കണ്ടു തടയാന്‍ ശ്രമിച്ച ആനന്ദരാജ് എന്ന വിദ്യാര്‍ഥിയുടെ വയറ്റത്ത് തൊഴികൊണ്ട പാടുണ്ട്. കൈപ്പത്തിയില്‍ ബ്ലേഡ് കൊണ്ടു വരഞ്ഞിട്ടുമുണ്ട്. പതിനേഴാം തീയതിയായപ്പോഴേക്കും കുട്ടികള്‍ക്ക് ഉപദ്രവം അസഹനീയമായി. ഇതിനിടെ, കുട്ടികള്‍ ആലുവയിലിറങ്ങുമെന്നു മനസ്സിലാക്കിയ സി.ആര്‍.പി.എഫുകാര്‍ ആലുവ സ്റേഷനടുക്കാറായതോടെ പട്ടാളമുറ പുറത്തെടുത്തു. ഇറങ്ങാനാകാത്ത വിധം വാതില്‍ക്കല്‍ തടസ്സം സൃഷ്ടിച്ചു നിന്ന കുട്ടിജവാന്‍മാര്‍ക്കിടയില്‍ നിന്നു ബദ്ധപ്പെട്ട് പ്ലാറ്റേഫാമിലേക്കെടുത്തു ചാടുകയായിരുന്നു വിദ്യാര്‍ഥിനികള്‍.

സൗത്ത് റയില്‍വേ സ്റേഷനില്‍ വിവരമറിഞ്ഞ് അനവധി പേര്‍ തടിച്ചുകൂടി. പെണ്‍കുട്ടികളോട് അപമര്യാദ കാട്ടിയവരെ പൊലീസ് പിടികൂടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സേനയിലുള്ളവര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ അറസ്റ് ചെയ്യാന്‍ നിയമമില്ലെന്നു പൊലീസ് വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X