കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ടെലിമെഡിസിന്‍ രംഗത്തേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലാ രംഗത്ത് ടെലിമെഡിസിന്‍ സംവിധാനം സജീവമാകും. കഴിഞ്ഞ ദിവസം 2.5 കോടി രൂപയുടെ ടെലിമെഡിസിന്‍ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെയാണിത്.

ആധുനിക വാര്‍ത്താവിനിമയസംവിധാനങ്ങള്‍ വഴി ചെലവേറിയ ചികിത്സാസേവനം സാധാരണ രോഗികള്‍ക്ക് ലഭ്യമാക്കുകയാണ് ടെലിമെഡിസിന്‍ ചെയ്യുന്നത്. ടെലിവിഷന്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, മള്‍ട്ടിമീഡിയ എന്നിവ ടെലിമെഡിസിന്‍ സുഗമമാക്കാന്‍ ഉപയോഗിക്കുന്നു.

സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി കെ. രാമമൂര്‍ത്തിയാണ് 2.5 കോടി രൂപയുടെ ടെലിമെഡിസിന്‍ പദ്ധതി ഈയിടെ കേന്ദ്രത്തിന്റെ മുന്നില്‍വച്ചത്. പദ്ധതിയ്ക്ക് കേന്ദ്രം അംഗീകാരം നല്കുകയും ചെയ്തു. കേരളത്തിന്റെ പ്രധാന മെഡിക്കല്‍ കോളെജുകളെയും ആശുപത്രികളെയും ടെലിമെഡിസിന്‍ സംവിധാനത്തിലേക്ക് കണ്ണിചേര്‍ക്കുന്നതാണ് ഈ പദ്ധതി. കേന്ദ്ര ഐടി, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയങ്ങളാണ് കേരളത്തിന്റെ പദ്ധതിയ്ക്ക് അംഗീകാരം നല്കിയത്.

ബംഗാളിന് ശേഷം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലിമെഡിസിന്‍ ശൃംഖലയില്‍ കണ്ണിചേരുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയ്ക്ക് രണ്ട് കോടി രൂപ കേന്ദ്രം നല്കുമ്പോള്‍ ബാക്കിയുള്ള 50 ലക്ഷം കേരളം തന്നെ സ്വരൂപിക്കണം. പദ്ധതിയ്ക്കുടെ പ്രവര്‍ത്തനച്ചെലവ് കേരളം വഹിക്കേണ്ടിവരും.

പമ്പയിലാണ് ടെലിമെഡിസിന്‍ കേന്ദ്രം. ഇതിനുള്ള ആന്റിനയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഐഎസ്ആര്‍ഒയാണ് സ്ഥാപിക്കുക. ഈ വര്‍ഷം നവമ്പര്‍ മധ്യത്തോടെ ടെലിമെഡിസിന്‍ പദ്ധതിയ്ക്ക് തുടക്കമിടാനാണ് കേരളം ഉദ്ദേശിക്കുന്നത്. തല്ക്കാലം ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ചുകൊണ്ടാണ് അതിവേഗം ടെലിമെഡിസിന്‍ പദ്ധതി നടപ്പാക്കുന്നത്. പമ്പയിലെ ടെലിമെഡിസിന്‍ കേന്ദ്രത്തെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളെജുമായാണ് ബന്ധിപ്പിക്കുക. ടെലിമെഡിസിനില്‍ തെക്കന്‍ജില്ലകളുടെ മുഴുവന്‍ പ്രധാനകേന്ദ്രമായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിനെ മാറ്റും. തുടക്കത്തില്‍ ഹൃദ്രോഗവിഭാഗം, എല്ലുരോഗവിഭാഗം എന്നിവയിലായിരിക്കും പ്രധാനമായും സേവനം നല്കുക. ശബരിമല തീര്‍ത്ഥാടനകാലം അവസാനിച്ചാല്‍ ടെലിമെഡിസിന്‍ ഉപകരണങ്ങള്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

രണ്ടാംഘട്ടത്തില്‍ നെയ്യാറ്റിന്‍കര, അടൂര്‍ താലൂക്ക് ആശുപത്രികളും കൊല്ലം, പത്തനംതിട്ട ജില്ലാ ആശുപത്രികളും തിരുവനന്തപുരം മെഡിക്കല്‍കോളെജ് ആശുപത്രിയുമായി ബന്ധിപ്പിക്കും. റിജ്യണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ കേന്ദ്രങ്ങളെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജുമായി ബന്ധിപ്പിക്കും. ഇതോടെ നെയ്യാറ്റിന്‍കര, അടൂര്‍, കൊല്ലം എന്നിവിടങ്ങളിലെ രോഗികള്‍ക്ക് ചികിത്സാസേവനത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ വിദഗ്ധഡോക്ടര്‍മാരുമായി ബന്ധപ്പെടാം. വിദഗ്ധഅഭിപ്രായം തേടാന്‍ റിജ്യണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുമായും ബന്ധപ്പെടാം. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഹൃദ്രോഗികള്‍ക്കും മാനസികരോഗികള്‍ക്കും ഇഎന്‍ടി രോഗികള്‍ക്കും ന്യൂറോളജി രോഗികള്‍ക്കും ഫലപ്രദമായി ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ സഹായിക്കും.

മൂന്നാം ഘടത്തില്‍ ടെലിമെഡിസിന്‍ വടക്കന്‍ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X