കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹര്‍ത്താല്‍: ഉത്തരവ് കാത്തിരിക്കേണ്ടെന്ന് കോടതി
കൊച്ചി: ഹര്‍ത്താലുകള്‍ നേരിടുന്നതിന് സര്‍ക്കാര്‍ കോടതി ഉത്തരവ് കാത്തിരിക്കാതെ തന്നെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.
ഹര്‍ത്താലുകള്‍ ജനജീവിതത്തെ തടസപ്പെടുത്താതിരിക്കാന്‍ സര്‍ക്കാരും പൊലീസും സദാ സജ്ജരായിരിക്കണം. ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതിനെതിരെ ഒക്ടോബര്‍ 18ന് നടന്ന പണിമുടക്കില്‍ ജനജീവിതം തടസപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് സര്‍ക്കാര്‍ പ്ലീഡര്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുന്നതിനിടയിലായിരുന്നു ഈ പരാമര്‍ശം.
ചില്ലറ അനിഷ്ട സംഭവങ്ങള്‍ മാത്രമേ അന്നുണ്ടായിട്ടുള്ളൂവെന്നും കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് നടത്തിയെന്നും പ്ലീഡര്‍ വിശദീകരിച്ചു. ഹര്‍ത്താലുകള്‍ നേരിടുന്നതിന് മേലിലും ഇതേ ജാഗ്രത തുടരുമെന്ന് പ്ലീഡര്‍ ബോധ്യപ്പെടുത്തി.